കായികം

ഇന്ത്യന്‍ നായകന്റെ ഫോമിനെ കുത്തി; കോഹ്‌ലിക്ക് മുകളില്‍ ബാബര്‍ അസമിനെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍

സമകാലിക മലയാളം ഡെസ്ക്

സ്മിത്തോ കോഹ്‌ലിയോ എന്ന ചോദ്യത്തിന് ഒപ്പം തന്നെ ഇപ്പോള്‍ ശക്തമാണ് കോഹ് ലിയോ ബാബര്‍ അസമോ എന്നതും. ആ ചോദ്യത്തില്‍ ഇപ്പോള്‍ മറുപടിയുമായി എത്തുന്നത് ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍ റാഷിദാണ്. കോഹ് ലിക്ക് മുകളില്‍ ബാബര്‍ അസമിനെ റാഷിദ് തെരഞ്ഞെടുക്കുന്നു. 

ഇതിന് ഉത്തരം നല്‍കുക പ്രയാസമാണ്. അതിനാല്‍ ഞാന്‍ ഇരുവരുടേയും നിലവിലെ ഫോമാണ് വിലയിരുത്തുന്നത്. നിലവിലെ ഫോം വെച്ച് നോക്കുമ്പോള്‍ ഞാന്‍ ബാബര്‍ അസമിനെ തെരഞ്ഞെടുക്കും. ഇപ്പോള്‍ അസമാണ് നല്ല ഫോമില്‍ കളിക്കുന്നത്. എന്നാല്‍ എല്ലാ അര്‍ഥത്തിലും രണ്ട് പേരും ലോകോത്തര താരങ്ങളാണ്, ആദില്‍ റാഷിദ് പറഞ്ഞു. 

കോവിഡിനെ തുടര്‍ന്ന് കളിക്കളം നിശ്ചലമാവുന്നതിന് മുന്‍പ് മോശം ഫോമിലാണ് കോഹ് ലി കളിച്ചിരുന്നത്. കിവീസ് പരമ്പരയില്‍ 11 ഇന്നിങ്‌സില്‍ നിന്ന് കോഹ് ലിക്ക് നേടാനായത് 218 റണ്‍സ് മാത്രമാണ്. മൂന്ന് ഫോര്‍മാറ്റിലും കളിച്ച വിദേശ പര്യടനത്തിലെ കോഹ് ലിയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇത്. ബാബര്‍ അസമാവട്ടെ മികച്ച ഫോമിലും. പിസിഎല്‍ അവസാനിപ്പിക്കുമ്പോള്‍ 345 റണ്‍സ് അസം കണ്ടെത്തിയിരുന്നു ബാറ്റിങ് ശരാശരി 49.29.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍