കായികം

സ്റ്റേഡിയത്തില്‍ എല്‍ഇഡി ചുമരുകള്‍ വെക്കാം, വെര്‍ച്വല്‍ കാണികളാവാം; ഐപിഎല്ലിനായി വഴി പറഞ്ഞ് കൊല്‍ക്കത്ത സിഇഒ

സമകാലിക മലയാളം ഡെസ്ക്

ടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ എന്നത് കളിയുടെ തീവ്രതയെ ബാധിക്കുമെന്ന വാദമാണ് ശക്തമാവുന്നത്. അതിനൊരു പരിഹാരം നിര്‍ദേശിച്ച് എത്തുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ. വിര്‍ച്വല്‍ റിയാലിറ്റി മാതൃകയില്‍ ആരാധകരുടെ സാന്നിധ്യം അറിയിക്കണം എന്നാണ് കൊല്‍ക്കത്ത സിഇഒ വെങ്കി മൈസൂര്‍ പറയുന്നത്. 

അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടത്തിയാല്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം, സ്റ്റേഡിയത്തിലെ മറ്റ് വില്‍പ്പനകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്നിവ നിലയ്ക്കും. സ്‌പോണ്‍സര്‍മാരെ കണ്ടെത്തല്‍ എന്നിവയെല്ലാം പ്രയാസമാവുമെന്നും അദ്ദേഹം പറഞ്ഞു. 

ആരാധകരുടെ സാന്നിധ്യം അറിയിക്കാന്‍ സ്റ്റേഡിയത്തില്‍ എല്‍ഇഡി ചുമരുകള്‍ വയ്ക്കാം. സമൂഹമാധ്യമങ്ങളിലൂടെ ഇതുവഴി ആരാധകരുടെ സാന്നിധ്യം സ്റ്റേഡിയത്തില്‍ എത്തിക്കാനാവും. അമേരിക്കന്‍ ഫുട്‌ബോള്‍ മാതൃകയും കൊല്‍ക്കത്ത സിഇഒ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ ഹോം ഗെയിംസും എവേ ഗെയിംസും വലിയ ആഘോഷമാണ്. കാണികളാണ് അവിടെ പന്ത്രണ്ടാമന്‍.കാണികളുടെ ശബ്ദം അവിടെ സ്പീക്കറിലൂടെ വിസിറ്റിങ് ടീം കേള്‍പ്പിക്കും..കൊല്‍ക്കത്ത സിഇഒ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍