കായികം

എനിക്ക് എതിരെയായിരുന്നു അഫ്രീദി, മതമാണ് കാരണം; ആരോപണവുമായി വീണ്ടും കനേരിയ

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരെ ആരോപണവുമായി പാക് മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. എനിക്കെതിരെ ആയിരുന്നു അഫ്രീദി എന്നും. ഡൊമസ്റ്റിക് ക്രിക്കറ്റിലും ഏകദിനത്തിലായാലും അത് അങ്ങനെ തന്നെയായിരുന്നു എന്ന് കനേരിയ പറയുന്നു. 

ഒരാള്‍ ഇങ്ങനെ നമുക്കെതിരെ നിന്നാല്‍ മതം അല്ലാതെ മറ്റെന്താണ് പ്രശ്‌നമെന്നാണ് നമ്മള്‍ കരുതേണ്ടതെന്നും കനേരിയ പറഞ്ഞു. മതത്തിന്റെ പേരിലെ വിവേചനത്തിന് ഇരയായോ എന്ന ചോദ്യത്തിനായിരുന്നു കനേരിയയുടെ മറുപടി. കൂടുതല്‍ ഏകദിനങ്ങള്‍ എനിക്ക് കളിക്കാന്‍ സാധിക്കാതെ വന്നത് അഫ്രീദി കാരണമാണ്. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കളിച്ചിരുന്നപ്പോഴും എന്റെ നായകന്‍ അഫ്രീദി ആയിരുന്നു. ടീമില്‍ നിന്ന് എന്നെ അഫ്രീദി മാറ്റിയിരുത്തും. ഏകദിനത്തിലേക്ക് എത്തിയപ്പോഴും അതില്‍ മാറ്റമുണ്ടായില്ല. മറ്റ് കളിക്കാരെ അഫ്രീദി പിന്തുണയ്ക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ എന്നെ പിന്തുണച്ചില്ല. എങ്കിലും എനിക്ക് പാകിസ്ഥാന് വേണ്ടി കുറേ കളിക്കാനായി. അതിന് ദൈവത്തിന് നന്ദി പറയുന്നു. 

ഞാനും അഫ്രീദിയും ലെഗ് സ്പിന്നറാണ്. എന്നെ തഴഞ്ഞതിന് അതും ഒരു കാരണമാണ്. പേരുകേട്ട താരമാണ് അഫ്രീദി. പാകിസ്ഥാന് വേണ്ടി കളിക്കുമെന്ന് അന്ന് ഉറപ്പായിരുന്നു. എന്നിട്ടും എന്നോട് എന്തിന് അങ്ങനെ ചെയ്‌തെന്ന് അറിയില്ല. രണ്ട് സ്പിന്നര്‍മാര്‍ക്ക് ഒരുമിച്ച് കളിക്കാനാവില്ലെന്ന് പറഞ്ഞു. എന്റെ ഫീല്‍ഡിങ് പോരെന്ന് അവര്‍ പറഞ്ഞു. ആ സമയം പാകിസ്ഥാന് എത്ര നല്ല ഫീല്‍ഡര്‍മാരുണ്ടായെന്നും കനേരിയ ചോദിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്