കായികം

'കശ്മീരികളുടെ യാതന മനസിലാക്കാന്‍ മത വിശ്വാസിയാവണ്ട, പാകിസ്ഥാനോടുള്ള അവരുടെ പ്രതിബദ്ധതയെ ബഹുമാനിക്കുന്നു'

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. കശ്മീരികളുടടെ യാതന മനസിലാക്കാന്‍ മത വിശ്വാസം വേണ്ടെന്നും, ശരിയായ ഇടത്ത് ശരിയായ ഹൃദയമുണ്ടായാല്‍ മതിയെന്നും അഫ്രീദി പറയുന്നു. 

ട്വിറ്ററിലൂടെയാണ് അഫ്രീദിയുടെ വാക്കുകള്‍. സേവ് കശ്മീര്‍ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കശ്മീരിന്റെ യഥാര്‍ഥ ഭംഗി ധീരരായ കശ്മീരികളിലാണെന്നും, ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ അവരുടെ ത്യാഗത്തേയും പാകിസ്ഥാനോടുള്ള പ്രതിബന്ധതയേയും ബഹുമാനിക്കുന്നതായും അഫ്രീദി പറയുന്നു. 

ഇതിന് മുന്‍പും കശ്മീര്‍ വിഷയത്തില്‍ അഫ്രീദി പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇതിനെ ചൊല്ലി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറുമായി പല വട്ടം അഫ്രീദി കൊമ്പുകോര്‍ക്കുകയുണ്ടായി. 

കഴിഞ്ഞ വര്‍ഷം അഫ്രീദി നിയന്ത്രണ രേഖയിലെത്തുകയും കശ്മീരികളുടെ പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ ഐക്യാരാഷ്ട്ര സഭയുടേയും യുഎസിന്റേയും ഇടപെടലും പല വട്ടം അഫ്രീദി തേടുകയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്