കായികം

തിരിച്ചു വരുന്നത് വെറുതെ പോവാനല്ല, ധോനിയെ കാത്തിരിക്കുന്നത് മൂന്ന് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ 

സമകാലിക മലയാളം ഡെസ്ക്

ളിക്കളത്തിലേക്ക് ധോനി തിരിച്ചെത്തുമോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഐപിഎല്ലില്‍ മികവ് കാണിച്ച് ഇന്ത്യന്‍ ടീമിലേക്ക് എത്താമെന്ന പ്രതീക്ഷകള്‍ കോവിഡ് തകര്‍ത്തതോടെ ധോനിക്ക് മുന്‍പില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. കളിക്കളത്തിലേക്കുള്ള തിരിച്ചു വരവ് സാധ്യമായാല്‍ മൂന്ന് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മുന്‍ നായകനെ കാത്തിരിക്കുന്നുണ്ട്. 

നിലവില്‍ 10773 ഏകദിന റണ്‍സോടെ ഇന്ത്യക്ക് വേണ്ടി റണ്‍ വാരി കൂട്ടിയവരില്‍ അഞ്ചാം സ്ഥാനത്താണ് ധോനി. 116 റണ്‍സ് കൂടി കണ്ടെത്താനായാല്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ ധോനിക്കാവും. 10889 റണ്‍സോടെ രാഹുല്‍ ദ്രാവിഡും, 11363 റണ്‍സോടെ ഗാംഗുലിയുമാണ് ധോനിക്ക് മുന്‍പിലുള്ളത്. 18426 റണ്‍സോടെ സച്ചിനാണ് ഒന്നാമത്. 

ഏറ്റവും കൂടുതല്‍ ട്വന്റി20 റണ്‍സ് ഇന്ത്യക്ക് വേണ്ടി കളിച്ച രണ്ടാമത്തെ താരം എന്ന നേട്ടവും ധോനിയെ കാത്തിരിക്കുന്നുണ്ട്. 100 ട്വന്റി20 മത്സരങ്ങള്‍ എന്ന നേട്ടത്തിലേക്കായി ധോനിക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി മതി. 108 ട്വന്റി20 മത്സരങ്ങള്‍ കളിച്ച് രോഹിത്താണ് ധോനിക്ക് മുന്‍പിലുള്ളത്. 82 ട്വന്റി20 കളിച്ച് പിന്നില്‍ കോഹ് ലിയുമുണ്ട്. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ വട്ടം കളിക്കാനിറങ്ങിയ രണ്ടാമത്തെ താരമാണ് ധോനി. 200 ഐപിഎല്‍ മത്സരങ്ങള്‍ എന്ന നേട്ടത്തിലേക്ക് എത്താന്‍ ധോനിക്ക് 10 മത്സരങ്ങള്‍ കൂടി മതി. 193 മത്സരങ്ങള്‍ കളിച്ച് സുരേഷ് റെയ്‌നയാണ് ഇവിടെ ധോനിക്ക് മുന്‍പേയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു