കായികം

സമ്പൂര്‍ണമെന്ന് പറയുന്ന കരിയറില്‍ സച്ചിന് രണ്ട് വലിയ ദുഃഖങ്ങളുണ്ട്; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വെളിപ്പെടുത്തുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സച്ചിന്‍ തന്റെ കരിയറില്‍ പടുത്തുയര്‍ത്തി വെച്ച റെക്കോര്‍ഡുകള്‍ മുന്‍പില്‍ വെച്ചാണ് പിന്നാലെ വരുന്ന ബാറ്റ്‌സ്മാന്മാരില്‍ പലരുടേയും യാത്ര. ലോക കിരീടം ഉള്‍പ്പെടെ നേടി സമ്പൂര്‍ണമെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ആ കരിയറില്‍ പക്ഷേ രണ്ട് വലിയ ദുഃഖങ്ങള്‍ ഉണ്ടെന്നാണ് സച്ചിന്‍ പറയുന്നത്. 

തന്റെ ബാറ്റിങ് ഹീറോ സുനില്‍ ഗാവസ്‌കറിനൊപ്പം ബാറ്റ് ചെയ്യാനായില്ല എന്നതാണ് ആ ദുഃഖങ്ങളില്‍ ഒന്ന്. ഗാവസ്‌കറുടെ കളി കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ബാറ്റിങ് ഹീറോ ആയിരുന്നു അദ്ദേഹം. എന്നാല്‍, ഗാവസ്‌കറിനൊപ്പം എനിക്ക് ഒരിക്കലും ക്രീസ് പങ്കിടാന്‍ സാധിച്ചില്ല. അതൊരു ദുഃഖമായി ഇപ്പോഴും അവശേഷിക്കുന്നു, സച്ചിന്‍ പറഞ്ഞു. 

1987ലാണ് ഗാവസ്‌കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. സച്ചിന്‍ ഇന്ത്യക്കായി അരങ്ങേറുന്നത് 1989ലും. വിന്‍ഡിസ് ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സിനെതിരെ ഒരിക്കലും കളിക്കാനായില്ല എന്നതാണ് സച്ചിന്റെ കരിയറിലെ ദുഃഖങ്ങളില്‍ വേറൊന്ന്. 

കൗണ്ടി ക്രിക്കറ്റില്‍ അദ്ദേഹത്തിനെതിരെ കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനായില്ല. 1991ലാണ് വിവ് റിച്ചാര്‍ഡ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എന്നിട്ടും അദ്ദേഹം ഉള്‍പ്പെട്ട വിന്‍ഡിസ് ടീമിനെതിരെ എനിക്ക് കളിക്കാനായില്ലെന്ന് സച്ചിന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം