കായികം

ബെംഗളൂരു സായിയിൽ മുൻ പാചകക്കാരൻ കോവിഡ് ബാധിച്ചു മരിച്ചു; മലയാളികളടക്കമുള്ള താരങ്ങൾ നിരീക്ഷണത്തിൽ 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സ്‍പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബെംഗളൂരു കേന്ദ്രത്തിലെ മുൻ പാചകക്കാരൻ കോവിഡ് ബാധയെത്തുടർന്ന് മരിച്ചു. ഇതേതുടർന്ന് മലയാളി താരങ്ങളടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ ആഴ്ച സായിയിൽനടന്ന യോഗത്തിന് മരിച്ചയാൾ എത്തിയിരുന്നെന്നും അന്ന് ജീവനക്കാരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് വിവരം. നെഞ്ചുവേദനയെത്തുടർന്നായിരുന്നു മരണം. പരിശോധനയിൽ കോവിഡ് ബാധിതനായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താരങ്ങളെ നിരീക്ഷണത്തിലാക്കിയത്. ഇന്ത്യൻ ഹോക്കിതാരം പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ കെ ടി ഇർഫാൻ തുടങ്ങിയവർ ഇവിടെ പരിശീലനത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം