കായികം

1200 കിലോമീറ്റര്‍ സൈക്കിളില്‍, ചില്ലറക്കാരിയല്ല! ട്രയല്‍സിന് ക്ഷണിച്ച് സൈക്ലിങ് ഫെഡറേഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എട്ട് ദിവസം, 1200 കിലോ മീറ്റര്‍, ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലേക്ക് സൈക്കിളില്‍. അതും സുഖമില്ലാത്ത പിതാവിനെ പിന്നിലിരുത്തി. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ജ്യോതി കുമാരിയെ ട്രയലിന് ക്ഷണിച്ചിരിക്കുകയാണ് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. 

ഗുരുഗ്രാമിലെ ഭൂമിയില്‍ നിന്ന് ഭൂവുടമ തങ്ങളെ പുറത്താക്കുമെന്ന് ഭയന്നാണ് പിതാവിനെ സൈക്കിളിന് പിന്നിലിരുത്തി പതിനഞ്ചുകാരി ഈ കടും കൈക്ക് മുതിര്‍ന്നത്. ട്രയലില്‍ വിജയിച്ചാല്‍ ന്യൂഡല്‍ഹിയിലെ ദേശിയ സൈക്ലിങ് അക്കാദമിയില്‍ ജ്യോതിക്ക് പരിശീലനം നല്‍കും. 

ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷമാവും ട്രയല്‍. ഡല്‍ഹിയിലേക്ക് ട്രയലിനായി എത്താന്‍ വേണ്ട എല്ലാ ചിലവുകളും സൈക്ലിങ് ഫെഡറേഷന്‍ വഹിക്കും. ആ കഴിവ് അവളിലുള്ളത് കൊണ്ടാണ് ഇത്രയും ദൂരം പിന്നിടാനായത്. 1200 കിമീ സൈക്കില്‍ ചവിട്ടുക എന്നത് ചെറിയ കാര്യമല്ല. അതിന് വേണ്ട കരുത്ത് അവള്‍ക്കുണ്ടായിട്ടുണ്ടാവും. നമ്മള്‍ അത് പരിശോധിക്കണം, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒന്‍കര്‍ സിങ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ