കായികം

നിലവിലെ മികച്ച ടെസ്റ്റ് ഇലവന്‍; കോഹ് ലിയെ ഒഴിവാക്കി, ബാബര്‍ അസം നായകന്‍; വിചിത്രമെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

നിലവിലെ ടെസ്റ്റ് താരങ്ങളിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ എടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി അവിടെ മുന്‍പിലുണ്ടാവില്ലേ? എന്നാല്‍ ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗിന്റെ അഭിപ്രായത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. നിലവിലെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തപ്പോള്‍ കോഹ്‌ലിയെ ഹോഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. 

തന്റെ ടെസ്റ്റ് ഇലവനില്‍ ബാബര്‍ അസമിനെയാണ് ഹോഗ് നായകനാക്കിയത്. അതിന് കാരണമായി ഹോഗ് ചൂണ്ടിക്കാണിക്കുന്നത് ബ്രിസ്‌ബേനിലെ അസമിന്റെ സെഞ്ചുറി. വിദേശ ബാറ്റ്‌സ്മാന്മാര്‍ക്ക് ബ്രിസ്‌ബേനില്‍ ബാറ്റ് ചെയ്യാന്‍ സാധാരണ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ബാബര്‍ അസമിന് അത് മറികടക്കാനായി, ഹോഗ് പറഞ്ഞു. 

കോഹ്‌ലിയെ ഇലവനില്‍ പോലും ഉള്‍പ്പെടുത്താതിരിക്കാന്‍ ഹോഗ് പറഞ്ഞ കാരണം ഇങ്ങനെ, കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിങ്‌സില്‍ കോഹ്‌ലി നാല് ഇന്നിങ്‌സില്‍ കൂടുതല്‍ തവണ 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. അതുകൊണ്ടാണ് കോഹ് ലിയെ എന്റെ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത്..

ഹോഗിന്റെ നിലവിലെ മികച്ച ടെസ്റ്റ് ഇലവന്‍: മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ലാമ്പുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം, അജങ്ക്യാ രഹാനെ, ഡി കോക്ക്, കമിന്‍സ്, മുഹമ്മദ് ഷമി, നീല്‍ വെഗ്നര്‍, ലിയോണ്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു