കായികം

ഒരു വര്‍ഷം 283 കോടി രൂപ സമ്പാദ്യം; സെറീനയെ പിന്നിലാക്കി ഒസാക്ക, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ താരം 

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരമായി ജപ്പാന്റെ ടെന്നീസ് താരം നവോമി ഒസാക്ക. സെറീന വില്ല്യംസിനെ പിന്നിലാക്കിയാണ് 22-കാരിയായ ഒസാക്കയുടെ നേട്ടം. സെറീനയേക്കാൾ 11 കോടി രൂപ അധികമാണ് ഒസാക്കയുടെ സമ്പാദ്യം.

ഫോർബ്സ് മാസിക പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 283 കോടി രൂപയാണ് ഒസാക്ക സമ്പാദിച്ചത്. സമ്മാനത്തുകകളും പരസ്യവരുമാനവും അടക്കമാണ് ഇത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 100 കായികതാരങ്ങളുടെ പട്ടികയിൽ 29-ാം സ്ഥാനത്താണ് ഒസാക്ക.

2018 യു എസ് ഓപ്പണിൽ സെറീനയെ തോൽപ്പിച്ച് കിരീടം നേടിയതോടെയാണ് ഒസാക്ക ശ്രദ്ധനേടിയത്. പിറ്റേവർഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും സ്വന്തമാക്കി. പിന്നീട് നിറംമങ്ങിയ താരം നിലവിൽ ലോകറാങ്കിങ്ങിൽ പത്താം സ്ഥാനത്താണ്.

ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന വനിതാ താരങ്ങളുടെ പട്ടിക ഫോർബ്സ് തയ്യാറാക്കാൻ തുടങ്ങിയപ്പോൾ മുതൽ ടെന്നീസ് താരങ്ങളാണ് എല്ലാ വർഷവും പട്ടികയിൽ മുന്നിലുള്ളത്. കഴിഞ്ഞ നാലു വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ താരം സെറീന വില്ല്യംസ് ആയിരുന്നു. അതിനു മുമ്പുള്ള അഞ്ചു വർഷവും ഈ പട്ടികയിൽ മരിയ ഷറപ്പോവ ആയിരുന്നു ഒന്നാമത്. 2015ലെ ഷറപ്പോവയുടെ 226 കോടി രൂപയുടെ റെക്കോഡ് ഒസാക്കയും സെറീനയും മറികടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ