കായികം

'സ്ഥിരോത്സാഹത്തിനും ധൈര്യത്തിനും സല്യൂട്ട്'- വെരി വെരി സ്‌പെഷ്യല്‍ വീഡിയോ പങ്കിട്ട് ലക്ഷ്മണ്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: എന്തിനേയും നേരിടാനുള്ള ഇച്ഛാശക്തിയുണ്ടോ, അവിടെ തടസങ്ങളുണ്ടാകില്ല എന്നൊരു ചൊല്ലുണ്ട്. സ്ഥിരോത്സാഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടോ എങ്കില്‍ അവസരങ്ങള്‍ നിങ്ങളുടെ മുന്നില്‍ തനിയെ വന്നു ഭവിക്കുമെന്നും പറയാറുണ്ട്. അത്തരത്തിലൊരു വീഡിയോ പങ്കിട്ടിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍.

ഭിന്ന ശേഷിക്കാരനായ ഒരു കുട്ടി നെറ്റ്‌സില്‍ പന്തെറിഞ്ഞ് കൊടുക്കുന്ന വീഡിയോയാണ് ലക്ഷ്മണ്‍ പങ്കിട്ടത്. പരിമിതികളെ കൂസാതെയുള്ള ആ കുട്ടിയുടെ പ്രകടനത്തിന് ഇന്ത്യന്‍ ഇതിഹാസം സല്യൂട്ട് പറയുന്നു. തന്റെ ട്വിറ്റര്‍ പേജിലാണ് ലക്ഷ്മണ്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോക്കൊപ്പം ശ്രദ്ധേയമായൊരു കുറിപ്പും അദ്ദേഹം എഴുതിയിട്ടുണ്ട്.  

'ഒരു സാഹചര്യത്തിനും മോഷ്ടിക്കാന്‍ കഴിയാത്ത കഴിവ്, സ്ഥിരോത്സാഹം, ധൈര്യം എന്നിവയാണ് മനുഷ്യന്റെ ആത്മാവ്. മനുഷ്യന്റെ സഹിഷ്ണുതയുടെയും ശക്തിയുടെയും ആത്മാവിന് അഭിവാദ്യം'- അദ്ദേഹം കുറിച്ചു.

ഇന്ത്യന്‍ വനിതാ ഏകദിന ക്യാപ്റ്റന്‍ മിതാലി രാജടക്കമുള്ളവര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്