കായികം

ഈ ബൗളര്‍ ടീമിലുണ്ടായാല്‍ ജയം ഉറപ്പ്, ഐപിഎല്ലില്‍ ഗില്‍ക്രിസ്റ്റ് പിന്തുടര്‍ന്ന അന്ധവിശ്വാസം

സമകാലിക മലയാളം ഡെസ്ക്

പിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം കളിക്കുന്ന സമയം ഗില്‍ക്രിസ്റ്റിനെ പിടികൂടിയ അന്ധവിശ്വാസത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം ആര്‍ പി സിങ്. ഒരു ഇന്ത്യന്‍ താരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗ്യ താരമായി ഗില്‍ക്രിസ്റ്റ് കരുതിയിരുന്നതായാണ് ആര്‍ പി സിങ് പറയുന്നത്. 

ഹര്‍മീത് സിങ്ങിനെ കളിപ്പിച്ചാല്‍ അന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ജയിക്കും എന്നാണ് ഗില്‍ക്രിസ്റ്റ് വിശ്വസിച്ചിരുന്നത്. ആ സമയം ഹര്‍മീത് സിങ്ങിന് ബൗളിങ്ങില്‍ സ്വിങ്ങോ പേസോ കൊണ്ടുവന്ന് വലിയ മികവ് പുലര്‍ത്താനായില്ല. എന്നാല്‍ ഹര്‍മീതിന്റെ ബാക്ക് ഓഫ് ഹാന്‍ഡ് സ്ലോ ബോളുകള്‍ ശ്രദ്ധ നേടി. 

രണ്ട് സീസണുകളായി ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി കളിച്ച ഹര്‍മീത് സിങ് 2012ല്‍ ഗില്‍ക്രിസ്റ്റ് ഉള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്കും ഹര്‍മീത് സിങ് എത്തി. ഗില്‍ക്രിസ്റ്റിനൊപ്പം ഇവിടെ ഹര്‍മീത് രണ്ട് സീസണുകള്‍ കൂടി കളിച്ചു. 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റാണ് ഹര്‍മീത് വീഴ്ത്തിയത്. 2013 മുതല്‍ ഹര്‍മീതിന് ഐപിഎല്ലില്‍ കളിക്കാനായിട്ടില്ല. 2016ന് ശേഷം പഞ്ചാബിന് വേണ്ടിയും ഹര്‍മീത് കളിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്