കായികം

80കളിലും 90കളിലും അല്ല നമ്മളിപ്പോൾ; റിഷഭ് പന്തിന്റെ ഫിറ്റ്നസിനെ വിമർശിച്ച് ടോം മൂഡി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: എങ്ങനെയുള്ള അവസ്ഥയിലാണോ ഐപിഎൽ കളിക്കാൻ എത്തേണ്ടത് അങ്ങനെയൊരു അവസ്ഥയിലായിരുന്നില്ല റിഷഭ് പന്ത് എന്ന് ഓസിസ് മുൻ താരം ടോം മൂഡി. ഡൽഹി യുവതാരത്തിന്റെ ഫിറ്റ്നസിനെ വിമർശിച്ചാണ് മൂഡിയുടെ വാക്കുകൾ.

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ ഈ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടാവാം. എന്നാൽ അതിന്റെ പേരിൽ ഒരു ഒഴികഴിവും പറയാനാവില്ല. കാരണം 80കളിലും 90കളിലും അല്ല നമ്മളിപ്പോൾ ജീവിക്കുന്നത്, ടോം മൂഡി ചൂണ്ടിക്കാണിച്ചു.

'കളിക്ക് ഒരുങ്ങുന്നത് എങ്ങനെയെന്ന് കോഹ് ലിയിൽ നിന്ന് തന്നെ പന്തിന് കണ്ടുപഠിക്കാം. വേണ്ട ശാരീരിക അവസ്ഥയിലേക്ക് എത്താൻ പന്തിനായില്ല. അവിടെ പരാജയപ്പെട്ടതോടെ മാനസികമായും ശാരീരികമായും പന്തിന്റെ താളം തെറ്റി. പിന്നാലെ പരിക്കും പറ്റി. എന്തുകൊണ്ട് പരിക്കേൽക്കുന്നില്ല എന്നോർത്ത് അത്ഭുതപ്പെട്ട് ഇരിക്കുകയായിരുന്നു ഞാൻ. കാരണം അത്രയും മോശമാണ് പന്തിന്റെ അവസ്ഥ.' 

തെറ്റ് മനസിലാക്കിച്ച് അവരെ തിരുത്താൻ സഹായിക്കുകയാണ് ഇനി വേണ്ടത്. കളിയിലേക്ക് എല്ലാ ശ്രദ്ധയും കൊണ്ടുവരണം. പോസിറ്റീവായി മുൻപോട്ട് പോവാൻ സാധിക്കണം. ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിൽ മാതൃകയാക്കാൻ നിരവധി താരങ്ങൾ ഉണ്ടെന്നും അദ്ധേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു