കായികം

തകര്‍ന്നടിയുന്നതിന് ഇടയില്‍ സ്വയം ട്രോളി ഡല്‍ഹി ക്യാപിറ്റല്‍സ്, അതും ട്രംപിന്റെ ട്വീറ്റ് എടുത്ത് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ആദ്യ ക്വാളിഫയറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ഡല്‍ഹിയുടെ മൂന്ന് ബാറ്റ്‌സ്മാന്മാരാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. തുടരെ വിക്കറ്റുകള്‍ വീഴുന്നതിന് ഇടയില്‍ കളിക്കിടെ സ്വയം ട്രോളി ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്ററില്‍ എത്തി. 

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇടയില്‍ ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് വന്ന ട്വീറ്റ് എടുത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വയം ട്രോളിയത്. വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് വോട്ടെണ്ണല്‍ നിര്‍ത്തി വെക്കണം എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
 
ട്രംപിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിക്കറ്റ് കോളം അപ്‌ഡേറ്റ് ചെയ്യുന്ന വ്യക്തിയോട് ഞാന്‍ എന്ന് പറഞ്ഞായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ട്വീറ്റ്. രണ്ട് ഓവറിന് ഇടയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെയും കൃത്യമായ ഇടവേളകളില്‍ ഡല്‍ഹിയുടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ