കായികം

ഹര്‍മന്‍പ്രീത്- സ്മൃതി നേര്‍ക്കുനേര്‍; ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് സൂപ്പര്‍നോവാസ്; വനിതാ ടി20 ചാലഞ്ച് ഫൈനല്‍ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ചാലഞ്ച് പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന് നടക്കും. വനിതാ ക്രിക്കറ്റിലെ രാജ്യാന്തര താരങ്ങള്‍ കളത്തിലിറങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ നിലവിലെ ജേതാക്കളായ സൂപ്പര്‍നോവാസും ട്രെയല്‍ബ്ലെയ്‌സേഴ്‌സും ഏറ്റുമുട്ടും. ഹാട്രിക്ക് കിരീടമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിന്റെ ലക്ഷ്യം.

സ്മൃതി മന്ധന നയിക്കുന്ന ട്രെയല്‍ബ്ലെയ്‌സേഴ്‌സിന്റെ സ്വപ്നം അട്ടിമറി വിജയമാണ്. കഴിഞ്ഞ ദിവസം നടന്ന അവസാന റൗണ്ട് റോബിന്‍ മത്സരത്തില്‍ ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ രണ്ട് റണ്‍സിനു തോല്‍പിച്ചതിന്റെ ആത്മവിശ്വാസം സൂപ്പര്‍നോവാസിനു കൂട്ടുണ്ടാകും. അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന മത്സരത്തിലാണു സ്മൃതിയുടെ സംഘത്തെ ഹര്‍മന്റെ ടീം മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസിനായി തിളങ്ങിയതു ചമരി അട്ടപ്പട്ടുവാണ് (48 പന്തുകളില്‍ 67 റണ്‍സ്). ഹര്‍മന്‍ 31 റണ്‍സെടുത്തു. മറുപടിയില്‍ ദീപ്തി ശര്‍മയും (43) ഹര്‍ലീന്‍ ഡിയോളും (15 പന്തുകളില്‍ 27) ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ ജയത്തിനടുത്തെത്തിച്ചെങ്കിലും അവസാന ഓവര്‍ എറിഞ്ഞ സ്പിന്നര്‍ രാധാ യാദവ് ഹര്‍ലീനെ പുറത്താക്കി സൂപ്പര്‍നോവാസിനു ജയം സമ്മാനിക്കുകയായിരുന്നു. 

ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീമായ മിതാലി രാജ് നയിച്ച വെലോസിറ്റിയും രണ്ടില്‍ ഒരു മത്സരം വിജയിച്ചിരുന്നു. എന്നാല്‍ നെറ്റ്‌റണ്‍റേറ്റില്‍ പിന്നിലായത് അവര്‍ക്ക് തിരിച്ചടിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ