കായികം

2021ന് മുന്‍പ് മെഗാ താര ലേലം, പുതിയ ഐപിഎല്‍ ടീം വരുന്നതായി സൂചന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണില്‍ ടീമുകളുടെ എണ്ണം 9 ആയേക്കും. 2011 സീസണിന് മുന്‍പ് വലിയ മെഗാ താര ലേലം നടന്നേക്കും എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മെഗാ താര ലേലം നടത്തുമെന്നതിന്റെ സൂചന ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കി. കോവിഡിന്റെ പശ്ചാലത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തിരികെ കയറാനുള്ള പടി കൂടിയായാണ് ഒന്‍പതാം ഫ്രാഞ്ചൈസിയെ ടൂര്‍ണമെന്റിലേക്ക് ഉള്‍പ്പെടുത്തുന്നത്. 

അഹമ്മദാബാദില്‍ നിന്നായിരിക്കും പുതിയ ഫ്രാഞ്ചൈസി എന്നാണ് സൂചന. അദാനി ഗ്രൂപ്പ് ആയിരിക്കും ഉടമകള്‍ എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 1,10,000 കാണികളെ ഉള്‍ക്കൊള്ളാനാവുന്ന സ്‌റ്റേഡിയം ഗുജറാത്തില്‍ ഒരുങ്ങി നില്‍ക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. 

2021ല്‍ ഐപിഎല്‍ ഇന്ത്യയില്‍ വെച്ച് തന്നെയാവും നടത്തുക എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവില്‍ അഞ്ച് മാസമാണ് ഇനി അടുത്ത ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യയില്‍ തന്നെ കളിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്