കായികം

ഐപിഎല്‍ സാധ്യമാക്കിയതിന് അഭിനന്ദനം, ഗാംഗുലിയുടെ പേര് ഒഴിവാക്കി രവി ശാസ്ത്രി; കലിപ്പ് തീര്‍ത്ത് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പ്രതിസന്ധിക്ക് ഇടയില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കിയതിന് ബിസിസിഐ വൃത്തങ്ങളെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. എന്നാല്‍ പേര് പറഞ്ഞ് അഭിനന്ദിച്ചപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പേര് രവി ശാസ്ത്രി ഒഴിവാക്കി. 

ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ബിസിസിഐ സിഇഒ, ബിസിസിഐയുടെ മെഡിക്കല്‍ സ്റ്റാഫ് എന്നിവരെയാണ് പേരെടുത്ത് പറഞ്ഞ് രവി ശാസ്ത്രി അഭിനന്ദിച്ചത്. ഗാംഗുലിയുടെ നിശ്ചയദാര്‍ഡ്യമാണ് ഐപിഎല്‍ സാധ്യമാക്കിയത് എന്ന കമന്റുമായി ആരാധകര്‍ ശാസ്ത്രിയുടെ ട്വീറ്റിന് അടിയില്‍ നിറയുന്നു. 

ഗാംഗുലിയുടെ പേര് രവി ശാസ്ത്രി മനപൂര്‍വം ഒഴിവാക്കിയതായും പറയുന്നു. നേരത്തെ ഐപിഎല്‍ സാധ്യമാക്കിയതിന് ഗാംഗുലിയേയും ബിസിസിഐയേയും അഭിനന്ദിച്ച് ഷെയ്ന്‍ വോണ്‍ എത്തിയിരുന്നു. ഇതും ശാസ്ത്രിക്ക് മറുപടിയായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും