കായികം

റൺവേട്ട നടത്തിയ രാഹുൽ ഇല്ല; അഗാർക്കറിന്റെ ഐപിഎൽ ഇലവൻ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സീസൺ അവസാനിച്ചതിന് പിന്നാലെ തന്റെ ഐപിഎൽ ഇലവനുമായി അജിത് അഗാർക്കർ. എന്നാൽ ഒരു വമ്പൻ താരത്തിന്റെ പേര് ഒഴിവാക്കിയതോടെ ആരാധകർ ചോദ്യങ്ങളുമായി എത്തുന്നു. 

സീസണിൽ ഓറഞ്ച് ക്യാപ് നേടിയ പഞ്ചാബ് നായകൻ കെ എൽ രാഹുലിന്റെ പേരാണ് അഗാർക്കർ തന്റെ ഇലവനിൽ നിന്ന് ഒഴിവാക്കിയത്. 670 റൺസ് നേടിയ രാഹുലിന് പകരം ഡേവിഡ് വാർണർ, ശിഖവ ധവാൻ എന്നിവരെയാണ് അഗാർക്കർ തന്റെ ഇലവനിൽ ഓപ്പണർ ആക്കുന്നത്. 

മൂന്നാമത് ഇഷാൻ കിഷൻ. നാലാമത് സൂര്യകുമാർ യാദവ്. അഞ്ചാമത് ഡിവില്ലിയേഴ്സിനേയും, ആറാമത് ഹർദിക്, സ്റ്റൊയ്നിസ് എന്നിവരേയും ഇറക്കി പൊള്ളാർഡിന് അഗാർക്കർ സ്ഥാനം നിഷേധിച്ചു. വിക്കറ്റ് വേട്ടക്കാരായ ബൂമ്ര, റബാഡ എന്നിവരാണ് പേസ് നിരയിൽ. ചഹൽ, വരുൺ ചക്രവർത്തി എന്നിവരാണ് മറ്റ് രണ്ട് ബൗളർമാർ. 

അഗാർക്കറിന്റെ ഇലവൻ: ഡേവിഡ് വാർണർ, ശിഖർ ധവാൻ, ഇഷാൻ കിഷൻ, സൂര്യകുമാർ, ഡിവില്ലിയേഴ്സ്,ഹർദിക്,സ്റ്റൊയ്നിസ്,ചഹൽ,റബാഡ,ബൂമ്ര,വരുൺ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍