കായികം

റെയ്സിങ് ട്രാക്കിലെ അതികായനായി ഹാമിൽട്ടൻ; ഏഴാം കിരീടം; മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പം 

സമകാലിക മലയാളം ഡെസ്ക്

ഈസ്താംബുൾ: ഫോർമുല വണ്ണിൽ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടന് എഴാം കിരീടം. കിരീട നേട്ടത്തിനോടൊപ്പം ഇതിഹാസ താരം മൈക്കിൾ ഷൂമാക്കറുടെ റെക്കോർഡ് നേട്ടത്തിനൊപ്പമെത്താനും ഹാമിൽട്ടന് സാധിച്ചു. തുർക്കി ഗ്രാൻഡ്പ്രീയിൽ വിജയിച്ചതോടെ ലോകത്തിൽ ഏറ്റവുമധികം ഫോർമുല വൺ കിരീടങ്ങൾ നേടിയ എഫ് വൺ ഡ്രൈവറെന്ന മൈക്കിൾ ഷൂമാക്കറുടെ നേട്ടത്തിനൊപ്പമാണ് ഹാമിൽട്ടൻ തന്റെ പേരും എഴുതി ചേർത്തത്. 

എഫ് വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവുമധികം വ്യക്തിഗത വിജയങ്ങൾ നേടി റെക്കോർഡ് സ്വന്തമാക്കിയ താരമാണ് ഹാമിൽട്ടൻ. 94 വിജയങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. നിലവിൽ ഏറ്റവും കൂടുതൽ പോൾ പൊസിഷൻ ലഭിച്ച ഡ്രൈവർ, ഒരു ടീമിനായി ഏറ്റവുമധികം മത്സരങ്ങൾ ജയിച്ച താരം എന്നീ റെക്കോർഡുകളും ഹാമിൽട്ടന്റെ പേരിലാണുള്ളത്. 

2008, 2014, 2015, 2017, 2018, 2019 വർഷങ്ങളിലായിരുന്നു ഹാമിൽട്ടന്റെ ഫോർമുല വൺ കിരീട നേട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വർഷങ്ങളിലായിരുന്നു ഷുമാക്കർ കിരീടം സ്വന്തമാക്കിയത്. നേരത്തെ പോർച്ചുഗീസ് ഗ്രാൻഡ്പ്രീയിൽ ജേതാവായതോടെ ഷൂമാക്കറുടെ 91 ഗ്രാൻഡ്പ്രീ വിജയങ്ങളെന്ന റെക്കോർഡ് ഹാമിൽട്ടൻ മറികടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു