കായികം

ടീമിൽ കൂട്ടിച്ചേർക്കലുകളുണ്ടാവും, താര ലേലത്തിന് മുൻപ് സൂചന നൽകി ജയവർധനെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: താര ലേലത്തിൽ പങ്കെടുത്ത് ടീമിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ. മൂന്ന് നാല് ട്രേഡിങ് വിൻഡോകൾ  ഞങ്ങൾക്ക് മുൻപിലുണ്ടെന്നും, ഒരോ വർഷവും കൂടുതൽ വളർന്ന്  സാധ്യതകൾ കൂട്ടുക എന്നതാണ് ലക്ഷ്യമെന്നും ജയവർധനെ പറഞ്ഞു.

ട്രേഡിങ് വിൻഡോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 വർഷമായി ഉടമകളോടും ഫ്രാഞ്ചൈസിയോടും ബന്ധപ്പെടുന്നുണ്ട്. നേരത്തെ ക്യാംപുകൾ നടത്തി കഴിവുള്ള താരങ്ങളെ കണ്ടെത്താൻ സാധിച്ചിരുന്നു. എവിടെയാണ് മെച്ചപ്പെടേണ്ട മേഖലകൾ എന്ന് നോക്കി അവിടെയുള്ള പിഴവുകൾ നികത്താനാണ് ശ്രമിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് പ്ലാനിങ്ങുകൾക്ക് കൂടുതൽ സമയം ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ട്രേഡിങ് വിൻഡോ പ്രയോജനപ്പെടുത്തുമെന്നും  ജയവർധനെ പറഞ്ഞു. 

2021 സീസണിന് മുൻപായി മെ​ഗാ താര ലേലം നടക്കുമെന്നാണ് സൂചനകൾ. രണ്ട് ഐപിഎൽ ടീമുകളെ കൂടി അടുത്ത സീസണിന് മുൻപായി ടീമിലേക്ക് ഉൾപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ. തുടരെ രണ്ടാം വട്ടം കിരീടം നേടിയ മുംബൈ ടീമിൽ മാറ്റങ്ങൾ വരുത്തി ലേലത്തിന് ഇറങ്ങുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്ന ഘടകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്