കായികം

കോവിഡ്; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ടിം പെയ്ന്‍ സ്വയം നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യന്‍ ടീമുമായുള്ള പോരാട്ടം നടക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ടിം പെയ്ന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. തെക്കന്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ടിം പെയ്ന്‍ അടക്കമുള്ള താരങ്ങള്‍ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചത്. 

കോവിഡ് വ്യാപനം വീണ്ടും സ്ഥിരീകരിച്ച തെക്കന്‍ ഓസ്‌ട്രേലിയയിലാണ് ടിം പെയ്ന്‍ ഉള്ളത്. സൗത്ത് ഓസ്‌ട്രേലിയക്കായി ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ കളിക്കുകയാണ് പെയ്ന്‍. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സൗത്ത് ഓസ്‌ട്രേലിയ താരങ്ങള്‍ ടാസ്മാനിയന്‍ ടൈഗേഴ്‌സുമായുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തിനായി ടാസ്മാനിയയിലേക്ക് യാത്ര ചെയ്തിരുന്നു. കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ടിം പെയ്ന്‍ അടക്കമുള്ള സൗത്ത് ഓസ്‌ട്രേലിയന്‍ താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതായി സൗത്ത് ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം ഒദ്യോഗികമായി വ്യക്തമാക്കി. ടിം പെയ്ന്‍ അടക്കമുള്ള താരങ്ങള്‍ക്ക് ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തുമെന്നും ടീം വ്യക്തമാക്കി. 

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെയാണ് ടിം പെയ്ന്‍ നയിക്കുന്നത്. ടി20, ഏകദിന പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പര. എന്നാല്‍ അതിന് മുന്‍പ് ഓസ്‌ട്രേലിയ എയുമായി ഇന്ത്യക്ക് മത്സരമുണ്ട്. ഈ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ എ ടീമിന്റെ ക്യാപ്റ്റനായി ടിം പെയ്‌നിനെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി