കായികം

പഴ്‌ച്ചെലവ്, കളിക്കാരെ കിട്ടില്ല; പാകിസ്ഥാന്‍ പര്യടനം ഉടൻ വേണ്ടെന്ന് തീരുമാനിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അടുത്ത വര്‍ഷം ആദ്യ നടത്താനിരുന്ന പാകിസ്ഥാന്‍ പര്യടനം നീട്ടി വച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. 2021 വര്‍ഷാരംഭത്തില്‍ തന്നെ ടി20 പരമ്പരയ്ക്കായി പാകിസ്ഥാനിലേക്ക് പര്യടനത്തിന് പോകാനായിരുന്നു ഇംഗ്ലണ്ടിന്റെ പദ്ധതി. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം മാറ്റിയിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതര്‍. 

ജനുവരി- ഫെബ്രുവരി മാസങ്ങളിലായി പരമ്പര നടത്താനായിരുന്നു ആലോചന. 2021 ഒക്ടോബറിലേക്കാണ് ഇപ്പോള്‍ പര്യടനം മാറ്റിയിരിക്കുന്നത്. മികച്ച പല താരങ്ങള്‍ക്കും കളിക്കാന്‍ സാധിക്കാത്തതും പാകിസ്ഥാന്‍ പര്യടനത്തിനുള്ള ചെലവും കാണിച്ചാണ് ഇംഗ്ലണ്ട് സമയം നീട്ടിയിരിക്കുന്നത്. 

വര്‍ഷാരംഭത്തില്‍ പരമ്പര വച്ചാല്‍ ടി20 സ്‌പെഷലിസ്റ്റുകളായ തങ്ങളുടെ മികച്ച താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല. ശ്രീലങ്ക, ഇന്ത്യ ടീമുകള്‍ക്കെതിരായ പരമ്പരകളും ഒസ്‌ട്രേലിയയില്‍ അരങ്ങേറുന്ന ബിഗ് ബാഷ് ടി20 ലീഗില്‍ ഇംഗ്ലണ്ടിന്റെ നിരവധി താരങ്ങള്‍ കളിക്കാനിറങ്ങതും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

മറ്റൊന്ന് പാഴ്‌ച്ചെലവ് സംബന്ധിച്ചാണ്. കറാച്ചില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമുള്ള ടി20 പരമ്പര കളിക്കാനായി മാത്രമാണ് ഇംഗ്ലണ്ട് പോകുന്നത്. ദുബായില്‍ പരിശീലന ക്യാമ്പ് നടത്തി പിന്നീട് ചാര്‍ട്ടേഡ് വിമാനത്തില്‍ പാകിസ്ഥാനിലേക്ക് പോകുക എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അധിക ചെലവാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്