കായികം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സെക്‌സ്; ഒളിംപിക്‌സ് ജേതാവിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

നെയ്‌റോബി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് കെനിയയിലെ  ഒളിംപിക്‌സ് സ്റ്റീപ്പിള്‍ചേസ് ചാമ്പ്യന്‍ കോണ്‍സെലസ് കിപ്രൂട്ടോയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ കിപ്രൂട്ടോയെ തിങ്കളാഴ്ച ജാമ്യത്തില്‍ വിട്ടയച്ചു.

കെനിയന്‍ നിയമം അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗം പോലെ ഗുരുതരമായ  കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ രാജ്യത്തെ  ലൈംഗിക കുറ്റകൃത്യ നിയമം അനുസരിച്ച് കിപ്രൂട്ടോയ്ക്ക് കുറഞ്ഞത് 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

ഒക്‌ടോബര്‍ 20, 21 തീയതികളില്‍ കിപ്രൂട്ടോ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം. നവംബര്‍ 11 നാണ് ആദ്യം അറസ്റ്റിലായത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായെന്നും മൂന്ന് ദിവസം കിപ്രൂട്ടോയുടെ വീട്ടിലായിരുന്നെന്നും  കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. .

2016 റിയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലാണ് കിപ്രൂട്ടോ സ്വര്‍ണം നേടിയത്. 2017 ലും 2019 ലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും കിപ്രൂട്ടോ തന്റെ നേട്ടം തുടര്‍ന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓഗസ്റ്റില്‍ മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്