കായികം

'വിരമിക്കല്‍ ടെസ്റ്റില്‍ ലാറയും ഗെയ്‌ലും ചേര്‍ന്ന് ഒരു പ്രത്യേക സമ്മാനം തന്നു'- വെളിപ്പെടുത്തി സച്ചിന്‍ (വീ‍ഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിരമിക്കല്‍ ടെസ്റ്റിന്റെ അന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, ക്രിസ് ഗെയ്ല്‍ എന്നിവര്‍ ചേര്‍ന്ന് തനിക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു സമ്മാനം തന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു കരിയറിലെ 200മത്തേയും അവസാനത്തേയും ടെസ്റ്റ് സച്ചിന്‍ കളിച്ചത്. 2013 നവംബറിലായിരുന്നു പോരാട്ടം. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് ലഭിച്ച ആ സമ്മാനം ആരാധകര്‍ക്കായി കാണിച്ചിരിക്കുകയാണ് സച്ചിന്‍. 

സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞ് ഡ്രമാണ് താരത്തിന് ലാറയും ഗെയ്‌ലും ചേര്‍ന്ന് സമ്മാനിച്ചത്. കുഞ്ഞ് ഡ്രം വായിക്കുന്നതിന്റെ വീഡിയോ പങ്കിട്ടുള്ള കുറിപ്പിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് എന്റ പ്രിയ സുഹൃത്തുക്കളായ ബ്രയാന്‍ ലാറ, ഗെയ്ല്‍ എന്നിവര്‍ ചേര്‍ന്ന് എനിക്ക് ഈ മനോഹര സമ്മാനം നല്‍കിയത്. ഇത്രയും സന്ദരമായൊരു സമ്മാനം എനിക്ക് തന്നതിനും എന്നോടുള്ള സ്‌നേഹത്തിനും കരുതലിനും നന്ദി പറയുന്നതായും സച്ചിന്‍ വീഡിയോക്കൊപ്പം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ