കായികം

2021ല്‍ ഇന്ത്യക്ക് നിന്ന് തിരിയാന്‍ സമയമില്ല; 12 മാസവും മത്സരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2020ല്‍ വിശ്രമത്തിനുള്ള സമയം ആവശ്യത്തില്‍ കൂടുതല്‍ കായിക ലോകത്തിന് ലഭിച്ചു. എന്നാല്‍ 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നില്‍ക്കാന്‍ സമയമുണ്ടാവില്ലെന്നാണ് സൂചന. തിരക്കേറിയ ഷെഡ്യൂള്‍ ആണ് കോഹ്‌ലിക്കും സംഘത്തിനും മുന്‍പിലേക്ക് എത്തുന്നത്. 

ഇന്ത്യന്‍ ടീമിന്റെ മത്സരം ഇല്ലാത്ത ഒരു മാസം പോലും 2021ല്‍ ഇല്ലെന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്ലും, രാജ്യാന്തര മത്സരങ്ങളുമാണ് ഇന്ത്യയുടെ 2021ല്‍ നിറഞ്ഞു നില്‍ക്കുന്നത്. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ 14 ടെസ്റ്റുകള്‍, 16 ഏകദിനങ്ങള്‍, 23 ടി20 എന്നിവയാണ് ഇന്ത്യ കളിക്കുന്നത്. ഇതിനൊപ്പം ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയും അടുത്ത വര്‍ഷം ഇന്ത്യക്ക് മുന്‍പിലുണ്ട്. ഈ ഷെഡ്യൂള്‍ കളിക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് അറിയാം. എങ്കിലും എഫ്ടിപി ടൂറില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

2021ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പരമ്പര.നാല് ടെസ്റ്റും നാല് ഏകദിനവും നാല് ടി20യുമാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിലുള്ളത്. 2021 മാര്‍ച്ച് മുതല്‍ മെയ് വരെ ഐപിഎല്‍. പിന്നാലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ സംഘം ശ്രീലങ്കയിലേക്ക് പറക്കണം. 

ഏഷ്യാ കപ്പിന് പിന്നാലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി സിംബാബ്വെയിലേക്കാണ് ഇന്ത്യ എത്തുക. പിന്നാലെ ഇംഗ്ലണ്ടിലേക്ക് ജൂലൈയില്‍ ഇന്ത്യ പറക്കും. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഒക്ടോബറില്‍ സൗത്ത് ആഫ്രിക്ക ഇന്ത്യയിലേക്ക്. മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ കളിക്കുക. 

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് ടി20 ലോകകപ്പ്. 2021ലെ ഇന്ത്യയുടെ ഹോം സീരീസ് അവസാനിക്കുന്നത് കിവീസിനെതിരായ പരമ്പരയോടെ. വര്‍ഷം അവസാനിപ്പിക്കുന്നതാവട്ടെ സൗത്ത് ആഫ്രിക്കയിലേക്ക് പറന്നും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍