കായികം

ക്രിസ്റ്റ്യാനോയും, നെയ്മറും പോയിട്ട് കുലുങ്ങിയില്ല; മെസിയോട് വിടപറയാന്‍ ലാ ലീഗ ഒരുങ്ങി കഴിഞ്ഞതായി ലീഗ് പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സ: മെസി ബാഴ്‌സ വിടുന്നു എന്നതിനോട് ലാ ലീഗ ഇണങ്ങി കഴിഞ്ഞതായി ലാ ലീഗ പ്രസിഡന്റ് ജായിയര്‍ തെബാസ്. ലാ ലീഗയില്‍ മെസി തുടരുന്നതാണ് ഞങ്ങള്‍ക്ക് താത്പര്യം. എന്നാല്‍ ക്രിസ്റ്റ്യാനോയും, നെയ്മറും പോയതിന് ശേഷം എന്തെങ്കിലും വ്യത്യാസം തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്ന് തെബാസ് പറഞ്ഞു. 

മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ തെബാസ് പരിഹസിക്കുകയും ചെയ്തു. മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന ഒരേയൊരു ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. അവര്‍ നിയമങ്ങള്‍ക്കെല്ലാം പുറത്താണ്. കോവിഡ് അവരെ സാമ്പത്തികമായി തളര്‍ത്തിയില്ല. കാരണം അവര്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വേറെ വിധമാണ് എന്നും തെബാസ് പറഞ്ഞു. 

ബാഴ്‌സ തങ്ങളുടെ ബജറ്റ് അടുത്തിടെ 43 ശതമാനം വെട്ടിച്ചുരുക്കിയിരുന്നു. ക്ലബിന്റെ കടം 217 യൂറോയില്‍ നിന്ന് 488 യൂറോ ആയി വളര്‍ന്നതായാണ് ബാഴ്‌സയുടെ കണക്ക്. എന്നാല്‍ കടങ്ങള്‍ തിരിച്ചടിക്കാന്‍ ബാഴ്‌സ പ്രാപ്തരാണെന്ന് തെബാസ് പറഞ്ഞു. 

കരാര്‍ അവസാനിക്കുന്നതോടെ മെസി 2021ല്‍ ബാഴ്‌സ വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസിയെ ബന്ധപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സിറ്റിയിലേക്ക് എത്തുന്നതിന് മെസി നിബന്ധനകള്‍ വെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അഗ്യൂറോയേയും ഗാര്‍ഡിയോളേയും നിലനിര്‍ത്തുക എന്നതാണ് മെസിയുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്