കായികം

മിയാന്‍, കരുത്തനായിരിക്കൂ; പിതാവിന്റെ വിയോഗത്തില്‍ നീറവെ സിറാജിനൊപ്പം ആര്‍സിബി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിതാവിന്റെ വിയോഗത്തിന്റെ വേദനയില്‍ നില്‍ക്കെ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് താരത്തിന്റെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കരുത്തനായിരിക്കൂ എന്നാണ് ആര്‍സിബി സിറാജിനോട് പറയുന്നത്. 

ഞങ്ങളുടെ ഹൃദയം തൊട്ട പ്രാര്‍ഥനകള്‍ മുഹമ്മദ് സിറാജിനും കുടുംബത്തിനും ഒപ്പമുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആര്‍സിബി കുടുംബം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. കരുത്തനായിരിക്കൂ, മിയാന്‍, ആര്‍സിബി ട്വിറ്ററില്‍ കുറിച്ചു. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ്. 53 വയസായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് സിറാജ്. ഇതോടെ പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സിറാജിനായില്ല. 

പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നാണ് മുഹമ്മദ് ഗൗസ് മകനെ ക്രിക്കറ്റ് താരമായി വളര്‍ത്തിയത്. ഹൈദരാബാദില്‍ ഓട്ടോ ഡ്രൈവറായിരുന്നു മുഹമ്മദ് ഗൗസ്. ഐപിഎല്ലില്‍ മുഹമ്മദ് സിറാജ് മികവ് കാണിക്കുന്നത് പിതാവ് ആശുപത്രി കിടക്കയിലായിരിക്കുന്നതിന്റെ വേദനയ്ക്കിടയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ