കായികം

നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞു, എന്നാല്‍ സിറാജ് താത്പര്യപ്പെട്ടത് ടീമിനൊപ്പം തുടരാന്‍: ബിസിസിഐ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിതാവിന്റെ വിയോഗത്തിന്റെ വേദനയില്‍ നില്‍ക്കുമ്പോഴും നാട്ടിലേക്ക് മടങ്ങാതെ ദേശീയ ടീമിനൊപ്പം തുടരാനാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് താത്പര്യം പ്രകടിപ്പിച്ചതെന്ന് ബിസിസിഐ. സിറാജിന്റേയും കുടുംബത്തിന്റേയും സ്വകാര്യത മാനിക്കണം എന്നും പ്രസ്താവനയില്‍ ബിസിസിഐ ആവശ്യപ്പെടുന്നു. 

നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കാമെന്ന് സിറാജിനെ അറിയിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം തുടരാനാണ് സിറാജ് താത്പര്യപ്പെട്ടത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സിറാജിനും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നതായും ബിസിസിഐ പറഞ്ഞു. 

നേരത്തെ സിറാജിന്റെ പിതാവിന്റെ വിയോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും അനുശോചിച്ചിരുന്നു. മുഹമ്മദ് സിറാജിന്റേത് അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണെന്നും ഗാംഗുലി ഫറഞ്ഞു. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സിറാജിന്റെ പിതാവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്