കായികം

വെറും 48 പന്തില്‍ സെഞ്ച്വറി; താരമായി അലിസ്സ ഹീലി; ഭാര്യയ്ക്ക് കൈയടികളുമായി പവലിയനില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വനിതാ ബിഗ് ബാഷ് ടി20 പോരാട്ടത്തില്‍ അതിവേഗ സെഞ്ച്വറി കുറിച്ച് അലിസ്സ ഹീലി. സിഡ്‌നി സിക്‌സേഴ്‌സിനായി മെല്‍ബണ്‍ സ്റ്റാര്‍സ് ടീമിനെതിരെയാണ് ഹീലിയുടെ മിന്നല്‍ ശതകം. 

48 പന്തിലാണ് ഹീലിയുടെ സെഞ്ച്വറി. മത്സരത്തില്‍ ആകെ 52 പന്തുകള്‍ നേരിട്ട അലിസ്സ ഹീലി 15 ഫോറുകളും ആറ് സിക്‌സും സഹിതം 111 റണ്‍സെടുത്തു. മത്സരത്തില്‍ സിഡ്‌നി ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ച് വിജയിക്കുകയും ചെയ്തു.

ഹീലി സെഞ്ച്വറി തികയ്ക്കുമ്പോള്‍ പ്രോത്സാഹനവുമായി മറ്റൊരു ഒസീസ് പുരുഷ താരവും പവലിയനില്‍ ഉണ്ടായിരുന്നു. മറ്റാരുമല്ല, ഹീലിയുടെ ഭര്‍ത്താവും ഓസ്‌ട്രേലിയന്‍ പേസ് നിരയിലെ സുപ്രധാനിയുമായ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു നല്ല പാതിക്ക് പ്രോത്സാഹനവുമായി കൈയടികളോടെ പവലിയനില്‍ ഇരുന്നത്. 

ഇതിന്റെ വീഡിയോ വനിതാ ബിഗ് ബാഷ് ലീഗ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കിടുകയും ചെയ്തിട്ടുണ്ട്. 2016ലാണ് സ്റ്റാര്‍ക്കും ഹീലിയും വിവാഹിതരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു