കായികം

'രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരാണ് ഇപ്പോഴുള്ളത്'; പന്ത്, സഞ്ജു, സാഹ എന്നിവരില്‍ നിന്ന് തെരഞ്ഞെടുത്ത് ഗാംഗുലി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇപ്പോഴത്തെ രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ പേര് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. റിഷഭ് പന്തിന്റേയും വൃധിമാന്‍ സാഹയുടേയും പേരാണ് ഗാംഗുലി പറയുന്നത്. 

രാജ്യത്തെ രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരാണ് പന്തും സാഹയും. ആശങ്കപ്പെടേണ്ടതില്ല. പന്തിന്റെ ബാറ്റിലെ സ്വിങ് മടങ്ങിയെത്തും. ചെറുപ്പമാണ് പന്ത്. നമ്മളെല്ലാവരും പന്തിന് വഴി കാണിക്കേണ്ടതായുണ്ട്. വളരെ അധികം കഴിവുള്ള താരമാണ് പന്ത്. റിഷഭ് നന്നായി വരും, ഗാംഗുലി പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമില്‍ മാത്രമാണ് പന്തിനെ ഉള്‍പ്പെടുത്തിയത്. ടെസ്റ്റില്‍ പന്ത് കളിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല. ഒരാള്‍ക്ക് മാത്രമാണ് കളിക്കാനാവുക. നല്ല ഫോമില്‍ നില്‍ക്കുന്നത് ആരാണോ അയാള്‍ കളിക്കും എന്നാണ് ഗാംഗുലി മറുപടി പറഞ്ഞത്. 

ധോനിയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ടെങ്കിലും സ്ഥിരത കണ്ടെത്താനാവാത്തതാണ് പന്തിന് തിരിച്ചടിയായത്. ഐപിഎല്‍ 2020ല്‍ 115ല്‍ താഴെയാണ് പന്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ മികവ് കാണിക്കുക കൂടി ചെയ്തതോടെ പന്തിന്റെ സ്ഥാനം കൂടുതല്‍ പരുങ്ങലിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം