കായികം

'വിഖ്യാതമായ ആ പത്താം നമ്പര്‍ ജേഴ്‌സിയും വിരമിക്കട്ടെ'- ഫിഫയോട് അഭ്യര്‍ത്ഥിച്ച് പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫുട്‌ബോളില്‍ നിന്ന് പത്താം നമ്പര്‍ ജേഴ്‌സിയുടെ വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് മാഴ്‌സ പരിശീലകന്‍ ആന്ദ്രെ വിലാസ് ബോവാസ്. അന്തരിച്ച ഇതിഹാസ താരം ഡീഗോ മറഡോണയോടുള്ള ആദരമായാണ് പരിശീലകന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച മാന്ത്രികനായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം. 

'മറഡോണ ഇനിയില്ല എന്നത് ഏറ്റവും കഠിനമായ ഒരു കാര്യമാണ്. എല്ലാ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും എല്ലാ ടീമുകളില്‍ നിന്നും പത്താം നമ്പര്‍ ജേഴ്‌സി വിരമിക്കട്ടെ എന്നാണ് ഫിഫയോട് എനിക്ക് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്'- വിലാസ് ബോവാസ് പറഞ്ഞു. 

'ഫുട്‌ബോള്‍ ലോകത്തിന് സംഭവിച്ച അവിശ്വസനീയ നഷ്ടമാണ് മറഡോണ. അദ്ദേഹത്തിന് വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ആദരാഞ്ജലിയാണ് പത്താം നമ്പര്‍ ജേഴ്‌സി എന്നന്നേയ്ക്കുമായി വിരമിക്കുക എന്നത്'- ബോവാസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്