കായികം

വേഗമില്ലാതെ രാഹുല്‍, വാര്‍ണറെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി; ധോനിയെ ഓര്‍മിപ്പിച്ച് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: തുടരെ രണ്ടാം മത്സരത്തിലും ഓസീസ് ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. ഇതിന് ഇടയില്‍ വാര്‍ണറെ റണ്‍ഔട്ട് ആക്കാന്‍ ലഭിച്ച കെ എല്‍ രാഹുല്‍ വേണ്ട വിധം ഉപയോഗിക്കാതെ വന്നതോടെ ധോനിയെ ഓര്‍മിപ്പിച്ച് എത്തുകയാണ് ആരാധകര്‍. 

എന്നാല്‍ 26ാം ഓവറില്‍ വാര്‍ണര്‍ പുറത്തായത് റണ്‍ഔട്ടിലൂടെ തന്നെ. ഡീപ്പില്‍ നിന്ന് വന്ന ശ്രേയസ് അയ്യറുടെ ഡയറക്ട് ഹിറ്റാണ് സെഞ്ചുറിക്ക് അരികില്‍ നിന്ന് ഡേവിഡ് വാര്‍ണറെ മടക്കിയത്. 77 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി 83 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്. 

ഓസീസ് ഇന്നിങ്‌സിലെ 14ാം ഓവറിലെ ആദ്യ ഡെലിവറിയിലാണ് വാര്‍ണറെ റണ്‍ഔട്ട് ആക്കാന്‍ അവസരം ഇന്ത്യക്ക് മുന്‍പില്‍ വന്നത്. ചഹലിന്റെ ഔട്ട്‌സൈഡ് ഓഫായ ലോ ഫുള്‍ ടോസ് വാര്‍ണര്‍ കവറിലേക്ക് തട്ടി. സിംഗിള്‍ വേണ്ടെന്നായിരുന്നു ആദ്യത്തെ വാര്‍ണറുടെ തീരുമാനം. 

എന്നാല്‍ മിസ് ഫീല്‍ഡ് വന്നതോടെ വാര്‍ണര്‍ സിംഗിളിനായി ഓടി. പക്ഷേ ഫിഞ്ച് നോ പറഞ്ഞു. തിരികെ വന്ന വാര്‍ണര്‍ ഡൈവ് ചെയ്ത് ക്രീസിലേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് കൈകളിലേക്ക് എത്തിയിട്ടും ബെയ്ല്‍സ് ഇളക്കാന്‍ രാഹുലിന് സമയം വേണ്ടിവന്നു. എല്‍ഇഡി സിഗ്നല്‍ തെളിയുന്നതിന് മുന്‍പ് വാര്‍ണറുടെ ബാറ്റ് ക്രീസ് ലൈന്‍ കടന്നു. 

മികച്ച ത്രോ ലഭിച്ചിട്ടും രാഹുലിന്റെ ബെയ്ല്‍സ് ഇളക്കാനുള്ള വേഗമില്ലായ്മയാണ് അവിടെ കണ്ടത്. സ്റ്റംപിന് അടുത്തായല്ല രാഹുല്‍ നിലയുറപ്പിച്ചതും. 44 പന്തില്‍ നിന്ന് വാര്‍ണര്‍ 55 റണ്‍സില്‍ നില്‍ക്കെയായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു