കായികം

അം​ഗുലോ തന്നെ രക്ഷകൻ; നോർത്ത്ഈസ്റ്റിന്റെ മുന്നേറ്റത്തെ പിടിച്ചു നിർത്തി ​ഗോവ 

സമകാലിക മലയാളം ഡെസ്ക്

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന പോരാട്ടത്തിൽ കരുത്തരായ നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെ സമനിലയിൽ കുരുക്കി എഫ്സി ഗോവ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. രണ്ട് ​ഗോളുകളും ആദ്യ പകുതിയിൽ തന്നെ പിറന്നു. നോർത്ത്ഈസ്റ്റിനായി ഇദ്രിസ സില്ലയും ഗോവയ്ക്കായി ഇഗോർ അംഗുലോയും വല ചലിപ്പിച്ചു. 

നോർത്ത് ഈസ്റ്റിന്റെ നായകൻ ലാലെങ്മാവിയയാണ് കളിയിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന നേട്ടം താരം ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

തുടക്കം മുതൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നല്ല പാസിങ് ഗെയിം കളിച്ച ഗോവ നിരന്തരം നോർത്ത്ഈസ്റ്റ് പോസ്റ്റിലേക്ക് ഇരച്ചു കയറി. നോർത്ത്ഈസ്റ്റിന്റെ മികച്ച പ്രതിരോധം അവരുടെ മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞു. പതിയെ നോർത്ത്ഈസ്റ്റും മത്സരത്തിലേക്ക് തിരിച്ചെത്തിയതോടെ പോരാട്ടം കടുത്തു. 

കളിയുടെ 38-ാം മിനിട്ടിൽ ഗോൺസാൽവസിന്റെ ഫൗളിൽ നിന്ന് നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. നോർത്ത് ഈസ്റ്റിനായി കിക്കെടുത്ത ഇദ്രിസ സില്ല ആദ്യ ഷോട്ട് ഉതിർത്തപ്പോൾ റഫറി ഫൗൾ വിളിച്ചു. രണ്ടാം കിക്ക് മനോഹരമായി തന്നെ വലയിലാക്കി ടീമിന് ആദ്യ ലീഡ് സമ്മാനിച്ചു.

എന്നാൽ ആ ആഹ്ലാദം അധികനേരം നീണ്ടു നിന്നില്ല. ഗോൾ വഴങ്ങിയ ശേഷം ഉണർന്നു കളിച്ച ഗോവ മൂന്ന് മിനിറ്റുകൾക്കുള്ളിൽ സമനില ഗോൾ കണ്ടെത്തി. ബ്രാൻഡൺ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്ന് ഇഗോർ അംഗുലോ അതിവിദഗ്ധമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. 

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞു. എന്നാൽ പിന്നീട് ഗോവ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 78ാം മിനിറ്റിൽ ഇരു ടീമിലെയും പരിശീലകർ തമ്മിൽ വാക്കു തർക്കമുണ്ടായത് കളിയുടെ ആവേശത്തെ ബാധിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം