കായികം

അവസാന 4 ഓവറില്‍ ആകാശമായിരുന്നു പരിധി! കരുത്ത് കാണിച്ചതിന് പിന്നാലെ പൊള്ളാര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

അവസാന നാല് ഓവറില്‍ പരിധി ആകാശമായിരുന്നു...കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 20 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സും പറത്തി 47 റണ്‍സ് കണ്ടെത്തിയതിന് പിന്നാലെ പൊള്ളാര്‍ഡിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

എന്താണ് നമുക്ക് മുന്‍പില്‍ എന്നതാണ് വിഷയം. ബൗളര്‍മാരെ നോക്കുക, എത്ര റണ്‍സാണ് നേടാന്‍ ലക്ഷ്യം വെച്ചിരിക്കുന്നതെന്നും. ഇന്ന് ഹര്‍ദിക് ബാറ്റ് സ്വിങ് ചെയ്യിച്ച് തന്റെ കരുത്ത് കാണിച്ചു, പൊള്ളാര്‍ഡ് പറഞ്ഞു. 

കെ ഗൗതം എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സ് ആണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഹര്‍ദിക്ക് 11 പന്തില്‍ നിന്ന് 3 ഫോറും രണ്ട് സിക്‌സും പറത്തി 30 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13ാം ഓവറില്‍ 83 റണ്‍സില്‍ നില്‍ക്കെയാണ് പൊള്ളാര്‍ഡ് ക്രീസിലേക്ക് എത്തിയത്. രോഹിത്തിനും പിന്നാലെ ഹര്‍ദിക്കിനും ഒപ്പം ചേര്‍ന്ന് ഒരിക്കല്‍ കൂടി പൊള്ളാര്‍ഡ് വിശ്വാസം കാത്തൂ...

ഡെത്ത് ഓവറില്‍ വേണ്ട ബൗളര്‍മാരുടെ അസാന്നിധ്യമാണ് അവസാന ഓവര്‍ ഓഫ് സ്പിന്നറിന്റെ കൈകളിലേക്ക് നല്‍കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്