കായികം

ഭുവിയുടെ പരിക്കില്‍ ആശങ്ക, വ്യക്തത വന്നിട്ടില്ലെന്ന് ഡേവിഡ് വാര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരിക്കില്‍ ആശങ്ക നിറയുന്നു. ഭുവിയുടെ പരിക്കിന്റെ തീവ്രതയെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്ന് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തന്റെ അവസാന ഓവറിലെ ആദ്യ ഡെലിവറിക്ക് ശേഷമാണ് ഭുവി കളിക്കളം വിട്ടത്. ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ ഭുവി മടങ്ങിയതോടെ ഖലീല്‍ അഹ്മദാണ് പന്തെറിഞ്ഞത്. ഭുവിയുടെ പരിക്കില്‍ ഫിസിയോയുമായി സംസാരിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെങ്കില്‍ മാത്രമേ പ്രതികരിക്കാനാവു എന്ന് വാര്‍ണര്‍ പറഞ്ഞു. 
 
ഭുവിയുടെ ഇടത് കാലിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതിന് പിന്നാലെയാണ് വീണ്ടും ഭുവിയെ പരിക്ക് വേട്ടയാടുന്നത്. ഭുവി പവലിയനിലേക്ക് മടങ്ങിയതോടെ 19ാം ഓവര്‍ ഖലീല്‍ അഹ്മദ് എറിയുകയും, 20ാം ഓവര്‍ യുവതാരം അബ്ദുല്‍ സമദിന് നല്‍കുകയുമായിരുന്നു. 

കളിയില്‍ ഹൈദരാബാദ് ഏഴ് റണ്‍സിന്റെ ജയം പിടിച്ചു. അര്‍ധ സെഞ്ചുറി നേടിയ പ്രിയം ഗാര്‍ഗിനേയും, നിര്‍ണായക ഘട്ടത്തില്‍ ടീമിനെ രക്ഷിച്ച അഭിഷേക് ശര്‍മയേയും കളിക്ക് ശേഷം വാര്‍ണര്‍ പ്രശംസിച്ചു. ഈ വര്‍ഷം എന്താണോ തങ്ങളുടെ പ്രാപ്തി അത് പ്രദര്‍ശിപ്പിക്കുകയാണ് ഈ കുട്ടികളെന്നും വാര്‍ണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും