കായികം

7 അടി 6 ഇഞ്ച് പൊക്കം; എതിരാളികളെ വിറപ്പിക്കാന്‍ പാകിസ്ഥാല്‍ വളര്‍ത്തുന്ന ഉയരക്കാരന്‍ 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഉയരമുള്ള ക്രിക്കറ്റ് താരങ്ങള്‍ പാക് ജേഴ്‌സിയില്‍ നിരവധി വന്നു പോയിട്ടുണ്ട്. 2010ല്‍ മുഹമ്മദ് ഇര്‍ഫാന്‍ പാകിസ്ഥാന് വേണ്ടി കഴിക്കുമ്പോള്‍ 7 അടി ഒരിഞ്ച് ആയിരുന്നു ഉയരം. മുഹമ്മദ് ഇര്‍ഫാന്‍ ടീമിന്റെ റഡാറില്‍ നിന്ന് പോയതിന് പിന്നാലെ മറ്റൊരു ഉയരക്കാരന്‍ ടീമിലെ സ്ഥാനത്തിനായി കണ്ണ് വെക്കുകയാണ്. 

ലാഹോറില്‍ നിന്ന് വരുന്ന മുദാസ്സര്‍ ഗുജ്ജാര്‍ ആണ് പാകിസ്ഥാന്‍ കണ്ടെത്തിയിരിക്കുന്ന അടുത്ത പൊക്കക്കാരന്‍. 7 അടി 6 ഇഞ്ച് ആണ് മുദാസ്സറിന്റെ ഉയരം. 23.5 വലിപ്പമുള്ള ഷൂ അണിയുന്ന മുദാസ്സറിലെ കരുതലോടെയാണ് പാകിസ്ഥാന്‍ വളര്‍ത്തുന്നത്. സൊഹെയ്ല്‍ അക്തര്‍ നയിക്കുന്ന ലാഹോര്‍ ഖ്വാലാന്‍ഡഴ്‌സിന് വേണ്ടി കളിക്കുന്നതും മുദാസ്സര്‍ സ്വപ്‌നം കാണുന്നു. 

പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനായ സജ് സാദിഖ് ആണ് മുദാസ്സറിനെ പരിചയപ്പെടുത്തിയുള്ള ഫോട്ടോയും മറ്റ് വിവരങ്ങളുമായി ട്വിറ്ററില്‍ എത്തിയത്. എതിരാളികള്‍ക്ക് മേല്‍ വലിയ ഭീഷണി ഉയര്‍ത്താന്‍ ഈ പൊക്ക കൂടുതലിലൂടെ മുദാസ്സറിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി