കായികം

കനത്ത തോൽവി വഴങ്ങി ധോണിപ്പട, ബാംഗ്ലൂരിന് 37 റൺസ് ജയം 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 37 റൺസ് ജയം. ബാംഗ്ലൂർ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ പോയൻറ് പട്ടികയിൽ ബാംഗ്ലൂർ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചെന്നൈ ആറാം സ്ഥാനത്തേക്ക് വീണു.

അമ്പാട്ടി റായ്‌‌ഡുവിനും (42), നാരായൺ ജഗദീശനും (33) ഒഴികെ മറ്റാർക്കും ചെന്നൈ നിരയിൽ പിടിച്ചു നിൽക്കാനായില്ല. കഴി‍ഞ്ഞ കളിയിൽ കളം നിറഞ്ഞ ചെന്നൈ ഓപ്പണർമാരായ വാട്സണും ഡൂപ്ലെസിയും ഇക്കുറി നിറംമങ്ങി. നാലാം ഓവറിൽ ഡൂപ്ലെസിയെ ക്രിസ് മോറിസിൻറെ കൈകളിലെത്തിച്ച് വാഷിംഗ്ടൺ സുന്ദറാണ് ആദ്യ വിക്കറ്റ് നേടിയത്. തൻറെ രണ്ടാം ഓവറിൽ വാട്സണെ ക്ലീൻ ബൗൾഡാക്കി സുന്ദർ ചെന്നൈയെ കൂടുതൽഡ പ്രതിരോധകത്തിലാക്കി. 

ആറ് പന്തിൽ ഒരു സിക്സ് അടക്കം 10 റൺസെടുത്ത ധോണിയും ബാം​ഗ്ലൂർ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിന്നില്ല. ചാഹലിനെ സിക്സ് പറത്താനുള്ള ശ്രമത്തിൽ ലോംഗ് ഓഫിൽ ഗുർകീരത് സിംഗിന് ക്യാച്ച് നൽകി നായകൻ മടങ്ങി. സാം കറൻ(0), രവീന്ദ്ര ജഡേജ(7), ഡ്വയിൻ ബ്രാവോ(7) ഒന്നിനുപുറകെ ഒന്നായി ചെന്നൈ പട നിലംപൊത്തി. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ ക്യാപ്റ്റൻ വിരാട് കോലിയുടെ അർധസെഞ്ചുറിയാണ്  169 റൺസിലെത്തിച്ചത്. അർധ സെഞ്ച്വറി നേടിയ നായകൻ 52 പന്തുകൾ നേരിട്ട് നാല് വീതം സിക്‌സും ഫോറുമടക്കം 90 റൺസോടെ പുറത്താകാതെ നിന്നു. മലയാളി താരം ദേവ്ദത്ത് പടിക്കൽ മികവ് തുടർന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ദേവ്ദത്ത്- കോഹ്‌ലി സഖ്യം 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34 പന്തിൽ നിന്ന് 33 റൺസെടുത്ത ദേവ്ദത്തിനെ പുറത്താക്കി ഷാർദുൽ ഠാക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

അഞ്ചാം വിക്കറ്റിൽ ശിവം ദുബെയുമൊത്തും കോഹ്‌ലി അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്തു. 76 റൺസാണ് ഇരുവരും ബാംഗ്ലൂർ സ്‌കോറിലേക്ക് ചേർത്തത്. 14 പന്തിൽ നിന്ന് 22 റൺസുമായി ദുബെ പുറത്താകാതെ നിന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു