കായികം

പൊരുതാതെ ഞാന്‍ വീഴില്ല, ആശുപത്രി കിടക്കയില്‍ നിന്ന് ക്രിസ് ഗെയ്ല്‍, അതും യൂണിവേഴ്‌സന്‍ ബോസ് സ്‌റ്റൈലില്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പഞ്ചാബിന്റെ പ്ലേയിങ് ഇലവനിലേക്ക് അവസരം എത്തിയപ്പോഴേക്കും ഫുഡ് പോയിസന്‍ ക്രിസ് ഗെയ്‌ലിന് തിരിച്ചടിയായി. എന്നാല്‍ ആശുപത്രി കിടക്കയിലും ചില്ലിങ് യൂണിവേഴ്‌സന്‍ ബോസിന്റെ സ്‌റ്റൈലില്‍ തന്നെയാണ്..

ആശുപത്രി കിടക്കയില്‍ നിന്നുള്ള ഫോട്ടോയുമായാണ് ഗെയ്ല്‍ ഇന്‍സ്റ്റയില്‍ എത്തിയത്. കണ്ണില്‍ വെള്ളരിക്ക മുറിച്ച് വെച്ചും, ചുണ്ടില്‍ കാരറ്റ് പീസ് വെച്ചും, വൈന്‍ ഗ്ലാസും കയ്യില്‍ പിടിച്ചാണ് ഗെയ്‌ലിന്റെ ഫോട്ടോ. പൊരുതാതെ ഞാന്‍ അവസാനിപ്പിക്കില്ലെന്നും ഗെയ്ല്‍ ഫോട്ടോയ്‌ക്കൊപ്പം പറയുന്നു. 

നിങ്ങളോട് എനിക്ക് പറയാനാവും, പൊരുതാതെ ഞാന്‍ പോവില്ല. ഞാന്‍ യൂണിവേഴ്‌സന്‍ ബോസ് ആണ്. അതൊരിക്കലും മാറാന്‍ പോവുന്നില്ല. എന്നില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാം. എന്നാല്‍ ഇത് മാത്രമല്ല. എന്റെ സ്റ്റൈലും എനിക്കുള്ളിലെ തീയും മറക്കരുത്. നിങ്ങളുടെ എല്ലാവരുടേയും കരുതലിന് നന്ദി, ഗെയ്ല്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ