കായികം

റാഫേല്‍ നദാലിന്റെ തേരോട്ടം തടുക്കാനാവുന്ന താരത്തെ ചൂണ്ടി രാജസ്ഥാന്‍ റോയല്‍സ്, വീഡിയോയും 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കളിമണ്‍ കോര്‍ട്ടിലെ റാഫേല്‍ നദാലിന്റെ ആധിപത്യം മറികടക്കാന്‍ പ്രാപ്തമായ കളിക്കാരനെ മുന്‍പില്‍ വെച്ചാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വരവ്. വെറുതെ പറയുകയല്ല, ഒപ്പം വീഡിയോയും പങ്കുവെക്കുന്നുണ്ട് രാജസ്ഥാന്‍. 

ടെന്നീസിലും ഒരുകൈ പരീക്ഷിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാല്‍. റൊളാന്‍ഡ് ഗാരോസിലെ റാഫേല്‍ നദാലിന്റെ തേരോട്ടം അവസാനിപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു താരം എന്ന് പറഞ്ഞാണ് രാജസ്ഥാന്‍ ശ്രേയസ് ഗോപാലിന്റെ വീഡിയോ പങ്കുവെക്കുന്നത്. 

ഫ്രഞ്ച് ഓപ്പണില്‍ 13ാം തവണ മുത്തമിച്ച റാഫേല്‍ നദാലിനേയും രാജസ്ഥാന്‍ റോയല്‍സ് ഇവിടെ ടാഗ് ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ ജയിച്ച് കയറിയതോടെ ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടുന്നതിന്റെ റെക്കോര്‍ഡില്‍ റോജര്‍ ഫെഡറര്‍ക്കൊപ്പം നദാല്‍ എത്തുകയും ചെയ്തിരുന്നു. 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ഇരുവരുടേയും പക്കല്‍ ഇപ്പോഴുള്ളത്. 

ഐപിഎല്ലിലേക്ക് വരുമ്പോള്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. തുടരെ നാല് തോല്‍വിക്ക് ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കളിയില്‍ ജയം പിടിച്ചതാണ് രാജസ്ഥാന് ആശ്വാസം നല്‍കുന്നത്. ബുധനാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി