കായികം

'ഗെയ്ല്‍ ഇതിഹാസമാണ്, അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ടീം വിജയിക്കുമെന്ന തേന്നലുണ്ടാകും എപ്പോഴും'- പൂരന്‍

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: കാത്തിരിപ്പിനൊടുവില്‍ യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ മടങ്ങിയെത്തിയത് ഉജ്ജ്വല വെടിക്കെട്ടോടെ തന്നെയായിരുന്നു. ആരാധകര്‍ അതിന്റെ ആവേശത്തിലാണ്. ഇപ്പോഴിതാ ഗെയ്‌ലിന്റെ സാന്നിധ്യം ടീമിന് തരുന്ന ഊര്‍ജ്ജത്തെക്കുറിച്ച് വാചാലനായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍ഡീസ് താരവും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് കരുത്തുമായ നിക്കോളാസ് പൂരന്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നിര്‍ണായക വിജയം പഞ്ചാബിന് സമ്മാനിക്കുന്നതില്‍ ഗെയ്‌ലിന്റെ ഹാഫ് സെഞ്ച്വറി സഹായകമായിരുന്നു. അഞ്ച് കൂറ്റന്‍ സിക്‌സുകള്‍ തൊങ്ങല്‍ ചാര്‍ത്തിയായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. 

ഗെയ്‌ലിന്റെ മടങ്ങി വരവ് ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്ന് പൂരന്‍ പറയുന്നു. ടീം ക്യാമ്പിലെ അദ്ദേഹത്തിന്റെ സാന്നിധ്യം വ്യത്യസ്തമായ ഒരു വൈകാരികത സൃഷ്ടിക്കാറുണ്ടെന്നും പൂരന്‍ പറയുന്നു. ആര്‍സിബിക്കെതിരായ പോരാട്ടത്തിന് ശേഷം ഐപിഎല്‍ ടി20 കോമിനായി സഹതാരം മായങ്ക് അഗര്‍വാളുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് വെറ്ററന്‍ വിന്‍ഡീസ് താരത്തെക്കുറിച്ച് പൂരന്‍ വാചാലനായത്. 

'ടി20 ഫോര്‍മാറ്റിലെ ഏറ്റവും ഉജ്ജ്വലനായ താരം താന്‍ തന്നെയാണെന്ന് അദ്ദേഹം അടിവരയിട്ടു. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുക എന്നത് മനോഹരമായ അനുഭവമാണ്. ആര്‍സിബിക്കെതിരെ പതുക്കെയാണ് അദ്ദേഹം തുടങ്ങിയത്. അത് അങ്ങനെത്തന്നെ ആകുമെന്ന് ഉറപ്പായിരുന്നു. കാരണം ഒരു ഇടവേളയ്ക്ക് ശേഷമാണല്ലോ അദ്ദേഹം ബാറ്റിങിന് ഇറങ്ങിയത്'- പൂരന്‍ പറഞ്ഞു. 

'ടി20യിലെ ഇതിഹാസ ബാറ്റ്‌സ്മാനാണ് അദ്ദേഹം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം ബാറ്റ് ചെയ്യാനുണ്ടെങ്കില്‍ ടീമിന് വിജയ സാധ്യത നിലനില്‍ക്കുന്നു എന്ന തോന്നല്‍ എപ്പോഴുമുണ്ടാകും. അദ്ദേഹത്തെ പോലെ കരുത്തുറ്റ ഒരു ബാറ്റ്‌സ്മാനാണ് ടീമിന് ആവശ്യം'- പൂരന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്