കായികം

കൊല്‍ക്കത്തയുടെ തോല്‍വിയില്‍ സന്തോഷിച്ച് രാജസ്ഥാനും പഞ്ചാബും; പ്ലേഓഫ് സാധ്യതകള്‍ മാറിമറിയുന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ആര്‍സിബിക്കെതിരെ എട്ട് വിക്കറ്റിന്റെ തോല്‍വിയിലേക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വീണത് രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളുടെ പ്ലേഓഫ് പ്രതീക്ഷ കൂട്ടുന്നു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ കൊല്‍ക്കത്ത ജയം പിടിച്ചിരുന്നു എങ്കില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തിലുള്ള അവകാശവാദം അവര്‍ക്ക് ഒന്നുകൂടി ഉറപ്പിക്കാമായിരുന്നു. എന്നാല്‍ തോല്‍വിയോടെ 5 കളിയില്‍ നിന്ന് 5 ജയവും 5 തോല്‍വിയുമായി 10 പോയിന്റുമായാണ് കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുന്നത്. 

വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയാല്‍ രാജസ്ഥാന് 10 പോയിന്റാവും. നെറ്റ്‌റണ്‍റേറ്റില്‍ കൊല്‍ക്കത്തയേക്കാള്‍ മുന്‍പിലാണ് രാജസ്ഥാന്‍ എന്നതിനാല്‍ സ്മിത്തിനും സംഘത്തിനും നാലാം സ്ഥാനം പിടിക്കാനുമാവും. 

പഞ്ചാബിന്റെ സാധ്യതകള്‍

ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി എന്നിങ്ങനെ പോയിന്റ് ടേബിളില്‍ മുന്‍പില്‍ നില്‍ക്കുന്ന ടീമുകളെ തോല്‍പ്പിച്ചാണ് പഞ്ചാബ് തുടരെ മൂന്ന് ജയം നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് ഇനി വരുന്ന പഞ്ചാബിന്റെ രണ്ട് മത്സരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിനെ ഒക്ടോബര്‍ 30നും, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നവംബര്‍ ഒന്നിനും ചെന്നൈ നേരിടും. 

16 പോയിന്റാണ് പ്ലേഓഫ് ഉറപ്പിക്കാന്‍ വേണ്ടത്. പഞ്ചാബിന് ഇപ്പോഴുള്ളത് 10 കളിയില്‍ നിന്ന് 8 പോയിന്റാണ്. ഇനി വരുന്ന നാല് കളിയിലും പഞ്ചാബ് ജയിച്ചാല്‍ പോയിന്റ് 16ലേക്ക് എത്തും. 

രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യത 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഹൈദരാബാദ്, ചെന്നൈ, പഞ്ചാബ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകള്‍. നിലനില്‍ 10 കളിയില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ്, കൊല്‍ക്കത്ത എന്നിവരാണ് ഇനി രാജസ്ഥാന്റെ മുന്‍പിലേക്ക് വരിക. വരുന്ന നാല് കളിയില്‍ മൂന്നിലെങ്കിലും രാജസ്ഥാന് ജയം പിടിക്കണം പ്ലേഓഫ് കാണാന്‍. 14 പോയിന്റുമായി ഡല്‍ഹിയും ആര്‍സിബിയും 12 പോയിന്റുമായി മുംബൈയും പ്ലേഓഫ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള ഒരു സ്‌പോട്ടിന് വേണ്ടിയാണ് ഇനി പോര്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മന്യാര തടാകതീരത്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, പ്രതി കസ്റ്റഡിയില്‍