കായികം

ആ ബിരിയാണി കാന്‍സല്‍ ചെയ്‌തേക്കൂ, താങ്ങാനാവില്ല; രാജസ്ഥാന്റെ വായടപ്പിച്ച് ഹൈദരാബാദ് 

സമകാലിക മലയാളം ഡെസ്ക്

ലോക ബിരിയാണി ദിനത്തില്‍ ഹൈദരാബാദ് ബിരിയാണി സൊമാറ്റയോട് ആവശ്യപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് എത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അത് മനസില്‍ വെച്ചിരുന്നു. പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരു ടീമിനും ജയം അനിവാര്യമായ മത്സരത്തില്‍ രാജസ്ഥാനെ തകര്‍ത്തതിനൊപ്പം ബിരിയാണി കാര്യത്തിലും ഹൈദരാബാദിന്റെ മറുപടിയെത്തി. 

ആ ബിരിയാണി ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യു. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അത്രയും സ്‌പൈസ് ഉള്‍ക്കൊള്ളാനാവില്ല. ദാല്‍ ബാട്ടി മതിയാവും...രാജസ്ഥാനെ തോല്‍പ്പിച്ചതിന് പിന്നാലെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ഹൈദരാബാദ് ട്വീറ്റ് ചെയ്തു. ഹൈദരാബാദ് കാത്തിരുന്ന് നല്‍കിയ മറുപടി ആരാധകരേയും ത്രില്ലടിപ്പിച്ചു. 

രാജസ്ഥാനെതിരായ എട്ട് വിക്കറ്റ് ജയത്തോടെ പോയിന്റ് ടേബിളില്‍ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് എത്തി. 10 കളിയില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമായി എട്ട് പോയിന്റാണ് ഹൈദരാബാദിനുള്ളത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് രാജസ്ഥാനെ 20 ഓവറില്‍ 154 റണ്‍സില്‍ ഒതുക്കി. 

155 റണ്‍സ് ചെയ്‌സ് ചെയ്യവെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മനീഷ് പാണ്ഡേയും വിജയ് ശങ്കറും ചേര്‍ന്ന് ഹൈദരാബാദിന്റെ ജയം അനായാസമാക്കി. മനീഷ് പാണ്ഡേ 47 പന്തില്‍ 83 റണ്‍സും, വിജയ് ശങ്കര്‍ 51 പന്തില്‍ 52 റണ്‍സും നേടി പുറത്താവാതെ നിന്നു. നാല് ഫോറും എട്ട് സിക്‌സുമാണ് മനീഷ് പാണ്ഡേയുടെ ബാറ്റില്‍ നിന്ന് വന്നത്. വിക്കറ്റ് കളയാതെ സൂക്ഷിച്ച് കളിച്ച വിജയ് ശങ്കറിന്റെ ബാറ്റില്‍ നിന്ന് വന്നത് ആറ് ഫോറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍