കായികം

കത്തിക്കയറി നിതീഷ് റാണയും സുനില്‍ നരെയ്‌നും; ഡല്‍ഹിക്ക് ജയിക്കാന്‍ 195 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 195 റണ്‍സ് വിജയ ലക്ഷ്യം വച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ടോസ് നേടി ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് അടിച്ചെടുത്തു. 

42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയ കൊല്‍ക്കത്തയെ ഓപണര്‍ നിതീഷ് റാണയും അഞ്ചാമനായി ക്രീസിലെത്തിയ വെസ്റ്റിന്ത്യന്‍ താരം സുനില്‍ നരെയ്‌നും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പോരാട്ടം ഡല്‍ഹി ക്യാമ്പിലേക്ക് നയിച്ചു. 

നിതീഷ് റാണ 53 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 81 റണ്‍സെടുത്തു അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ മടങ്ങി. നരെയ്ന്‍ വെറും 32 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സ് വാരി. 

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഒന്‍പത് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സുമായി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ കൂടാരം കയറി. ശുഭ്മാന്‍ ഗില്‍ (ഒന്‍പത്), ത്രപാഠി (13), ദിനേഷ് കാര്‍ത്തിക് (മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. കമ്മിന്‍സ് (പൂജ്യം) പുറത്താകാതെ നിന്നു.

മാര്‍ക്കസ് സ്റ്റോയിനിസ് അവസാന ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയെങ്കിലും അഞ്ച്, ആറ് പന്തുകളില്‍ നിതീഷ് റാണയേയും ഓയിന്‍ മോര്‍ഗനേയും മടക്കി കൊല്‍ക്കത്ത 200 കടക്കുന്നത് തടഞ്ഞു. ഡല്‍ഹിക്കായി റബാഡ, നോര്‍ക്യെ, സ്‌റ്റോയിനിസ്, നോര്‍ക്യെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു