കായികം

ചെന്നൈക്ക് മേല്‍ അവസാനത്തെ ആണി അടിക്കാന്‍ ബാംഗ്ലൂര്‍; ഇറങ്ങുക പച്ചയണിഞ്ഞ് 

സമകാലിക മലയാളം ഡെസ്ക്

 
ദുബായ്: ചെന്നൈക്കതിരെ ഞായറാഴ്ച ബാംഗ്ലൂര്‍ കളിക്കാനിറങ്ങുക ഗ്രീന്‍ ജേഴ്‌സി ധരിച്ച്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമാണ് ഇത്. സീസണിലെ തങ്ങളുടെ പതിനൊന്നാമത്തെ മത്സരത്തിനാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. 

ആര്‍സിബി കളിക്കാര്‍ക്കൊപ്പം സപ്പോര്‍ട്ട് സ്റ്റാഫും ഗ്രീന്‍ ജേഴ്‌സിയാവും ധരിക്കുക. 2011ലാണ് ഗോ ഗ്രീന്‍ പദ്ധതിയുമായി ബാംഗ്ലൂര്‍ എത്തിയത്. പരിസ്ഥിതി സംരക്ഷണം മുന്‍പില്‍ വെച്ചാണ് സീസണിലെ മത്സരങ്ങളില്‍ ഒന്ന് ആര്‍സിബി ഗ്രീന്‍ മാച്ച് ആക്കുന്നത്. 

പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബി ഇപ്പോള്‍. ചെന്നൈക്കെതിരെ ജയം പിടിച്ചാല്‍ പ്ലേഓഫ് ഉറപ്പാക്കാം. ചെന്നൈയാണെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ഇനി കണക്കുകളില്‍ മാത്രമാണ് ചെന്നൈക്ക് പ്രതീക്ഷയുള്ളത്. 10 കളിയില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് ബാംഗ്ലൂരിനുള്ളത്. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈ 11 കളിയില്‍ എട്ട് തോല്‍വി വഴങ്ങിയാണ് പുറത്തേക്ക് പോവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും