കായികം

കൊടുങ്കാറ്റായി ബുമ്‌റയും ബോള്‍ട്ടും; ആടിയുലഞ്ഞ് ഡല്‍ഹി ബാറ്റിങ് നിര; മുംബൈക്ക് ജയത്തിലേക്ക് വേണ്ടത് 111 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത് 110 റണ്‍സ്. 

ജസ്പ്രിത് ബുമ്‌റയുടേയും ട്രെന്റ് ബോള്‍ട്ടിന്റേയും പേസ് കൊടുങ്കാറ്റില്‍ ഡല്‍ഹി ബാറ്റിങ് നിര ആടിയുലഞ്ഞു. ഇരുവരും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ക്കു പോലും നിലയുറപ്പിച്ച് ബാറ്റി വീശാന്‍ സാധിച്ചില്ല. 29 പന്തില്‍ 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. റിഷഭ് പന്ത് 21 റണ്‍സെടുത്തു. വാലറ്റത്ത് ഒന്‍പത് പന്തില്‍ 12 റണ്‍സെടുത്ത അശ്വിനും ഏഴ് പന്തില്‍ 12 റണ്‍സെടുത്ത റബാഡയും രണ്ടക്കം കടന്നാണ് ടീമിന്റെ സ്‌കോര്‍ 100 കടത്തിയത്. 

ബോള്‍ട്ട് നാലോവറില്‍ 21 റണ്‍സ് വഴങ്ങിയും ബുമ്‌റ 17 റണ്‍സ് വഴങ്ങിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കോള്‍ടര്‍ നെയ്ല്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്