കായികം

ദുബായില്‍ വിക്കറ്റ് കീപ്പിങ്ങിലും ധോനിയുടെ പരിശീലനം, കരിയറില്‍ ആദ്യമായി കാണുന്നതെന്ന് ഇര്‍ഫാന്‍ പഠാന്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിന് മുന്‍പായി ധോനി നെറ്റ്‌സില്‍ വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തിയതായി ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. വിക്കറ്റ് കീപ്പിങ്ങില്‍ ധോനി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നത് ആദ്യമായാണ് താന്‍ കാണുന്നത് എന്ന് പഠാന്‍ പറഞ്ഞു. 

വിക്കറ്റ് കീപ്പിങ്ങില്‍ ധോനി പരിശീലനം നടത്തുന്നത് ആദ്യമായി കാണുകയാണ്. അങ്ങനെ സംഭവിക്കാറില്ല. ധോനിക്കൊപ്പം ഇന്ത്യക്ക് വേണ്ടിയും, ഐപിഎല്ലിലും കളിച്ചപ്പോഴൊന്നും അതുപോലൊരു കാഴ്ച ഞാന്‍ കണ്ടിട്ടില്ല, സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടില്‍ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിന് ശേഷം വരുന്നതിനാലാവാം ധോനി വിക്കറ്റ് കീപ്പിങ്ങില്‍ പരിശീലനം നടത്തുന്നത്. പുതിയ ബൗളര്‍മാരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടുമാവാം ധോനിയുടെ വിക്കറ്റിന് പിന്നിലെ പരിശീലനം എന്നും ഇന്ത്യന്‍ മുന്‍ പേസര്‍ അഭിപ്രായപ്പെട്ടു. 

സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഉദ്ഘാടന മത്സരം കളിക്കുക. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചെന്നൈയെ ഉദ്ഘാടന മത്സരത്തില്‍ നിന്ന് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. യുഎഇയില്‍ മൂന്ന് വേദികളിലായാണ് 53 ദിവസം നീളുന്ന ടൂര്‍ണമെന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം