കായികം

നായക സ്ഥാനത്ത് നിന്ന് മെസിയെ കോമാന്‍ വെട്ടിയേക്കും, ബാഴ്‌സയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: സീസണില്‍ ബാഴ്‌സയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് മെസി തുടരുമോ എന്ന് പുതിയ പരിശീലകന്‍ കോമാന്‍ തീരുമാനിക്കും. സെപ്തംബര്‍ 27നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഇതിന് മുന്‍പ് നായകന്‍ ആരെന്ന് ബാഴ്‌സയ്ക്ക് ഉറപ്പിക്കേണ്ടതുണ്ട്. 

കഴിഞ്ഞ സീസണില്‍ മെസി, പിക്വെ, ബസ്‌ക്വെറ്റ്‌സ്, റോബര്‍ടോ എന്നിവരാണ് ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞത്. ഇവരെല്ലാം ഈ സീസണിലും ബാഴ്‌സയില്‍ തന്നെയുണ്ട്. കഴിഞ്ഞ സീസണിന് സമാനമായ രീതിയില്‍ തന്നെ ഇത്തവണയും കോമാന്‍ കാര്യങ്ങള്‍ വിടുമോയെന്ന് വ്യക്തമല്ല. 

കോമന്റ് തന്റെ ഇഷ്ടത്തിന് നായകനെ തെരഞ്ഞെടുത്താല്‍ അത് ക്ലബില്‍ അടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യക്തം. ഈ നാല് പേരില്‍ ആര് നായകനാവണം എന്ന് ഡ്രസിങ് റൂമിനുള്ളില്‍ അഭിപ്രായം തേടിയേക്കും. ക്ലബ് വിടാനുള്ള തീരുമാനം മെസി അറിയിച്ചതിലെ അതൃപ്തി ക്ലബിലെ സഹതാരങ്ങള്‍ക്കുണ്ടോ എന്ന് ഡ്രസിങ് റൂമിലെ ഈ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യക്തമാകും. 

ഈ വരുന്ന ശരിയാഴ്ഛ ജിംനാസ്റ്റിക്കിനെതിരെ ബാഴ്‌സ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതില്‍ ആര് നായകന്റെ ആം ബാന്‍ഡ് അണിയുമെന്ന് വ്യക്തമല്ല. പരിശീലനം വൈകി തുടങ്ങിയതിനെ തുടര്‍ന്ന് മെസി ഈ കളിയില്‍ ഉണ്ടായേക്കില്ലെന്നും സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത