കായികം

ബംഗ്ലാദേശ് ക്രിക്കറ്റ് സംഘത്തിലും കോവിഡ് കേസുകള്‍; ഒരു ബാറ്റ്‌സ്മാന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പോസിറ്റീവ്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് കോവിഡ്. ബാറ്റ്‌സ്മാന്‍ സൈഫ് ഹസന്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് നിക് ലീ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇരുവരേയും ഐസൊലേഷനിലാക്കി. ലങ്കന്‍ പര്യടനത്തിന് മുന്‍പായി 17 കളിക്കാരേയും ഏഴ് കോച്ചിങ് സ്റ്റാഫിനേയുമാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. 

സംഘത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിലെ എല്ലാവരോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു. സെപ്തംബര്‍ 21ന് ഇവര്‍ പരിശീലനം പുനരാരംഭിക്കണം. 

നേരത്തെ ദുബായില്‍ വെച്ച് ലിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശില്‍ എത്തി ഐസൊലേഷനില്‍ കഴിഞ്ഞതിന് പിന്നാലെ വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഐസൊലേഷന്‍ കഴിഞ്ഞ് വീണ്ടും നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റീവായത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ലങ്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളാണ് ബംഗ്ലാദേശ് കളിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു