കായികം

നാല് കോടി രൂപ തട്ടിയെടുത്തു; ചെന്നൈയിലെ ബിസിനസുകാരനെതിരെ പരാതി നല്‍കി ഹര്‍ഭജന്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ നാല് കോടി രൂപ തട്ടിയെടുത്തതായി കാണിച്ച് ചെന്നൈ സിറ്റി പൊലീസിന് പരാതി നല്‍കി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ കബളിപ്പിച്ചതായാണ് ഹര്‍ഭജന്റെ പരാതിയില്‍ പറയുന്നത്. 

ഹര്‍ഭജന്‍ പരാതിയില്‍ പറയുന്ന ബിസിനസുകാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ജി മഹേഷ് എന്ന ബിസിനസുകാരന് 2015ല്‍ നാല് കോടി രൂപ നല്‍കിയതായാണ് ഹര്‍ഭജന്‍ സിങ് പരാതിയില്‍ പറയുന്നത്. പണം തിരികെ ചോദിച്ചിട്ട് ഇത്രയും വര്‍ഷമായി തിരികെ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. 

കഴിഞ്ഞ മാസം 25 ലക്ഷം രൂപയുടെ ചെക്ക് ഇയാള്‍ ഹര്‍ഭജന് നല്‍കിയെങ്കിലും വേണ്ട തുക ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബൗണ്‍സ് ആയി. ഇതോടെയാണ് ചെന്നൈയില്‍ നേരിട്ടെത്തി ഹര്‍ഭജന്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ ബിസിനസുകാരനെ എസിപി ഓഫീസിലേക്ക് വിളിപ്പിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍, തലംബൂറിലെ വസ്തു ഈടായി നല്‍കി വായ്പയാണ് ഹര്‍ഭജനില്‍ നിന്ന് വാങ്ങിയതെന്നാണ് ഇയാള്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കളിയിലേക്ക് വരുമ്പോള്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഹര്‍ഭജന്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. ഇതോടെ 2 കോടി രൂപ ഹര്‍ഭജന് നഷ്മാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു