കായികം

അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിന് കോവിഡ്. സിമിയോണിന് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും, വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ക്ലബ് വ്യക്തമാക്കി. 

ലോസ് ആഞ്ചലസില്‍ നിന്ന് പരിശീലനം കഴിഞ്ഞെത്തിയതിന് പിന്നാലെ ഫസ്റ്റ് ടീം കോച്ചിങ് സ്റ്റാഫിനെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതിലാണ് സിമിയോണിന് കോവിഡ് സ്ഥിരീകരിച്ചത്. 

ഇതോടെ ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ മാനേജര്‍ ഇല്ലാതെ ആദ്യ മത്സരം കളിക്കേണ്ടി വന്നേക്കും. ലാ ലീഗ സീസണ്‍ ആരംഭിച്ചെങ്കിലും, ചാമ്പ്യന്‍സ് ലീഗ് കളിച്ചെത്തിയ അത്‌ലറ്റിക്കോയ്ക്ക് രണ്ടാഴ്ചക്ക് ശേഷമാണ് ആദ്യ മത്സരം. 

സെപ്തംബര്‍ 17നാണ് ലാ ലീഗയിലെ അത്‌ലറ്റിക്കോയുടെ ആദ്യ മത്സരം. സ്വന്തം തട്ടകമായ വന്‍ഡ മെട്രോപൊളിറ്റന്‍ സ്റ്റേഡിയത്തില്‍ വെച്ച് സീസണിലെ ആദ്യ മത്സരത്തില്‍ ഗ്രനാഡയെ അത്‌ലറ്റിക്കോ നേരിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്